Breaking News

കെപി അനില്‍കുമാര്‍ ഇപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിറ്റ് നേതാവ്..!! ആ പ്രഖ്യാപനം ബുധനാഴ്ച എന്ന് കെ സുധാകരൻ..

 


കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നവര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം പാഠമാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കോണ്‍ഗ്രസില്‍ ഉന്നത പദവിയിലുണ്ടായ കെ പി അനില്‍കുമാര്‍ തെരുവ് കച്ചവടക്കാരുടെ യൂണിറ്റ് നേതാവാണിപ്പോഴെന്നും സുധാകരന്‍ പരിഹസിച്ചു. ആറ് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത യൂത്ത് കോണ്‍ഗ്രസ് കേഡര്‍മാര്‍ക്കായി കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം.

തിരികെ എത്തുന്ന ചെറിയാന്‍ ഫിലിപ്പ് രണ്ടാം തിയ്യതി കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്നും കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. സംഘടന വിടാനൊരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പു കൂടിയാണ് കെ സുധാകരന്‍ പരാമര്‍ശത്തിലൂടെ നടത്തിയത്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയില്‍ പോയ ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം എല്ലാവര്‍ക്കും പാഠമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാലെ ആയിരുന്നു കോണ്‍ഗ്രസില്‍ ഉന്നത പദവിയിലുണ്ടായിരുന്ന കെ പി അനില്‍കുമാര്‍ തെരുവ് കച്ചവടക്കാരുടെ യൂണിറ്റ് നേതാവാണെന്ന പരിഹാസം സുധാകരന്‍ ഉന്നയിച്ചത്.

അതിനിടെ, പാര്‍ട്ടിക്ക് ഉണര്‍വുണ്ടാകാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നല്ലതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കോട്ടയത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതിരകണം. കോണ്‍ഗ്രസ്സില്‍ സംഘടനാ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയെ സജീവമാക്കും അതേസമയം സംഘടനാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ മത്സരിക്കുന്നതിനെ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഇതിനോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.

No comments