Breaking News

ഉത്തരാഖണ്ഡിൽ വൻ പ്രളയം

 


കോസി പുഴയില്‍ നിന്നുള്ള വെള്ളം കയറി രാം നഗര്‍-റാണിഖേഠ് റോഡില്‍ സ്ഥിതിചെയ്യുന്ന ലെമണ്‍ ട്രീ റിസോര്‍ട്ടില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ചാര്‍ധാം തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തിയവര്‍ പലയിടത്തായി കുടുങ്ങി കിടക്കുകയാണ്​. നൈനിറ്റാളില്‍ 90 മില്ലി ലിറ്ററാണ് മഴ പെയ്തത്.

ചൊവ്വാഴ്​ച 18 പേര്‍കൂടി മരിച്ചതോടെയാണ്​ ആകെ മരണം 28 ആയത്​. മേഘവിസ്​ഫോടനവും ഉരുള്‍പൊട്ടലുമാണ്​ ആള്‍നാശത്തിന്​ ഇടയാക്കിയത്​. നിരവധി പേര്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതായി സംശയിക്കുന്നതായി മുഖ്യമന്ത്രി പുഷ്​കര്‍ സിങ്​ ധാമി ഡെറാഡൂണില്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നും ചാര്‍ധാം യാത്രയ്ക്കായി 100 പേര്‍ എത്തിയിരുന്നു. ഇതില്‍ ഒമ്ബത് പേര്‍ ബദ്രിനാഥ് കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്​. ഗുജറാത്ത്​ മുഖ്യമന്ത്രി ഭൂപേന്ദ്ര പ​ട്ടേല്‍ ബന്ധപ്പെട്ടിരുന്നു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്​റ്ററില്‍ സഞ്ചരിച്ച്‌​ സ്​ഥിതി വിലയിരുത്തിയ ശേഷമാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം. രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെ മൂന്ന്​ ഹെലികോപ്​റ്ററുകള്‍ സംസ്​ഥാനത്തെത്തും. സംസ്ഥാനത്തെ വൈദ്യുതി, ടെലികോം, ഇന്‍റര്‍നെറ്റ്​ സേവനങ്ങളെ സാരമായി ബാധിച്ചു.

അടിയന്തരസഹായം വാഗ്​ദാനം ചെയ്​ത്​ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു.

No comments