ഡീന്‍ കുര്യാക്കോസ് എം.പി.യും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളില്‍ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം
ശുചീകരണ യജ്ഞത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികള്‍, ഡി സി സി. മെമ്ബര്‍മാര്‍, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍, പോഷക സംഘടനകളുടെയും,സെല്ലുകളുടേയും ജില്ല മുതല്‍ ബൂത്ത് തലം വരെയുള്ള മുഴുവന്‍ പ്രവര്‍ത്തകരും പങ്കാളിയാകും.
കഴിഞ്ഞ ദിവസത്തെ മരണപ്പെയ്ത്തില്‍ കൊടിയ നാശം ഉണ്ടായത് ജില്ലാതിര്‍ത്തി ഗ്രാമമായ കൊക്കയാറിലാണ്. ദുരന്തം പുറം ലോകമറിഞ്ഞ് മണിക്കുകള്‍ക്കുള്ളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സി.പി. മാത്യുവും, ഡീന്‍ കുര്യാക്കോസ് എം.പി.യും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളില്‍ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം പങ്കാളികളായിരുന്നു.
സകലതും നഷ്ടപ്പെട്ട് ക്യാമ്ബുകളില്‍ അഭയം പ്രാപിച്ചവരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. ദുരന്ത മേഖലയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെ അടിയന്തര സഹായം എത്തിക്കാനുമായി. സഹജീവികളെ സംരക്ഷിക്കേണ്ട ബാധ്യത സ്വയം തിരിച്ചറിഞ്ഞ് യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍മ്മ രംഗത്ത് സജീവമാകാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. പി. മാത്യു ആഹ്വാനം ചെയ്തു.
No comments