ജഗന്‍ മോഹന്‍ റെഡ്ഡിയെ എന്‍.ഡി.എയിലേക്ക്..??
ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ.
'എന്‍.ഡി.എ വിപുലീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വൈ.എസ്.ആര്‍.സി പ്രസിഡന്‍റ് ജഗന്‍ മോഹന്‍ റെഡ്ഡിയോട് എന്‍.ഡി.എയില്‍ ചേരാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. അദ്ദേഹം എന്‍.ഡി.എയില്‍ ചേര്‍ന്നാല്‍ ആന്ധ്രക്ക് കൂടുതല്‍ സഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കും'-കേന്ദ്രമന്ത്രി പറഞ്ഞു.
'അതിനെക്കുറിച്ച് ചിന്തിക്കുക. ഞാന്‍ ബി.ജെ.പി അധ്യക്ഷന്‍ നഡ്ഡയോട് ഞാന്‍ സംസാരിക്കും. ജഗന്‍ തയാറാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ബി.ജെ.പി ഹൈക്കമാന്‍ഡിനോട് സംസാരിക്കും. അത് പോസിറ്റീവ് ആയിരിക്കും' -വിശാഖപട്ടണത്ത് വെച്ച് അത്താവാലെ പറഞ്ഞു.
അത്താവാലെയുടെ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഘടകകക്ഷിയാണ്. വൈ.എസ്.ആര്‍.സി രാജ്യസഭയിലും ലോക്സഭയിലും കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കുന്ന കാര്യം അത്താവാെല വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍മിപ്പിച്ചു.
ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലമാണെന്നും കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ 15-20 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments