ബി.ജെ.പി നേതാക്കള്‍ ചുളുവിലക്ക് കഞ്ചാവടിച്ച് ഓരോന്ന് പറയുന്നു - ശിവസേന..
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെയുള്ള ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാംന.
ബി.ജെ.പി നേതാക്കള്‍ ചുളുവിലക്ക് കഞ്ചാവ് ഉപയോഗിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സാംന തിരിച്ചടിച്ചു.
നിരവധി ശിവസേന നേതാക്കളെ ഒതുക്കിയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതെന്നായിരുന്നു ദസറ റാലിയില്‍ വെച്ച് ഫഡ്നാവിസ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ആരോപിച്ചത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി സാംന രംഗത്തെത്തി.
''ദസറ റാലിയില്‍ വെച്ച് ബി.ജെ.പി നേതാക്കള്‍ ഇതുപോലെ അിടസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. ഇവര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. മഹാരാഷ്ട്രയില്‍ നിന്നും ഭരണം പോയതിന്‍റെ ആഘാതം ബി.ജെ.പിക്ക് മാറിയിട്ടില്ല. ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ഒരു പ്രശ്നത്തെയും അഭിമുഖീകരിക്കുന്നില്ല. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ അവര്‍ ഇല്ലാതാക്കുന്നു. അവര്‍ ജനാധിപത്യത്തിലും ഭരണഘടനയിലും നിയമത്തിലും വിശ്വസിക്കുന്നില്ല. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയത്തെ തള്ളിക്കളയുകയാണ്. ചുളുവിലക്ക് ലഭിക്കുന്ന കഞ്ചാവ് ഉപയോഗിച്ചാണ് ബി.ജെ.പി നേതാക്കള്‍ ഓരോ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇതിനെക്കുറിച്ച് അന്വേഷിക്കണം''-സാംന പ്രസിദ്ധീകരിച്ച ലേഖനം ആരോപിച്ചു.
No comments