സുധീരനൊക്കെ വലിയ വലിയ ആളുകള്‍..!! എന്നാല്‍ അദ്ദേഹത്തെ എടുത്തു ചുമലില്‍ വെച്ച് നടക്കാന്‍ കഴിയില്ല..!! പൊട്ടിത്തെറിച്ച് സുധാകരൻ..
വിഎം സുധീരനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷന്‍.
സുധീരനൊക്കെ വലിയ വലിയ ആളുകളാണ്, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനെ ഉദ്ധരിച്ച് മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സുധീരനെ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. സുധീരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയിട്ടില്ല പാര്‍ട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരന്‍ വിശദീകരിച്ചു. ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും സുധാകരനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസിന്റെ ഭംഗി ഗ്രൂപ്പാണ്, ഗാന്ധിജിയുടെ കാലത്ത് പോലും ഗ്രൂപ്പുണ്ട്. കോണ്‍ഗ്രസ് പുതിയ ഉണര്‍വ്വിലേക്ക് പോയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം സുധീരനുമായി ബന്ധപ്പെട്ട് രൂപപ്പെട്ട അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നത് സുധാകരന്റെ നിലപാടുകളാണെന്ന് വിമര്‍ശനമുണ്ട്
No comments