Breaking News

ശിവസേന ഇനി കോണ്‍ഗ്രസിന് ഒപ്പമോ..??

 


ശിവസേന ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് അടുക്കുകയാണോ ? അതെ എന്ന് ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനകളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ലഖിംപൂര്‍ ഖേരി സംഭവത്തിലെ കോണ്‍ഗ്രസ് ഇടപെടല്‍ വലിയ രീതിയില്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴുത്തെ പാര്‍ട്ടിയുടേയും നേതാക്കളുടേയും ഇടപെടലിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് ശിവസേന ഭരിക്കുന്നതെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരെ പലപ്പോഴും ശിവസേന നേതാക്കള്‍ ഒളിയമ്ബുകള്‍ തൊടുക്കാറുണ്ട്. കേന്ദ്രത്തില്‍ ഇരിക്കുന്ന നരന്ദ്ര മോദി സര്‍ക്കാരിനെ പ്രതിപക്ഷത്തെ ഏകോപിപ്പിച്ച്‌ നയിക്കാനുള്ള കഴിവ് കോണ്‍ഗ്രസിന് ഇല്ലെന്നുള്ള ആക്ഷേപങ്ങളായിരുന്നു അന്ന് ശിവസേന നേതൃത്വം ഉന്നയിച്ചിരുന്നത്.

നേരത്തേ രാഹുല്‍ ഗാന്ധിയെ പരാജയപ്പെട്ട നേതാവായും കുറ്റപ്പെടുത്തിയിരുന്നു. യുപിഎ സര്‍ക്കാരിനേയും കോണ‍്ഗ്രസിനേയും നയിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു എന്നായിരുന്നു ഉന്നയിക്കപെട്ടിരുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ ലഖിംപൂര്‍ ഖേരി സംഭവത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്ങേയറ്റം പുകഴത്തി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. അത് മാത്രമല്ല ലഖിംപൂരില്‍ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകള്‍ ഇന്ദിരാ ഗാന്ധിയെ ഓര്‍പ്പിക്കുന്നുണ്ടെന്നും ഇന്ന് കേന്ദ്രത്തില്‍ ബിജെപിക്ക് ഒരു ബദല്‍ സൃഷ്ടിക്കാന്‍ സാധിക്കുക ഗാന്ധി സഹോദരങ്ങള്‍ക്ക് മാത്രമാണെന്ന് ശിവസേന അഭിപ്രായങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമായ പാര്‍ട്ടികള്‍ ആണെങ്കിലും, മഹാരാഷ്ട്രയിലെ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനോടൊപ്പം തന്നെ നിര്‍ണായകമായ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനും കോണ്‍ഗ്രസിന്റ പിന്തുണ ഏറെ സഹായിക്കുമെന്നാണ് ശിവസേന നേതൃത്വത്തിന്റെ വിലയിരുത്തല്‍. അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് ഇനി ശിവസേന ഉറ്റുനോക്കുന്നത്.

അത് മാത്രമല്ല മുംബൈയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് സ്വീകാര്യത നേടിയെടുക്കാനുള്ള ലക്ഷ്യത്തിലാണ് ശിവസേന. കോണ്‍ഗ്രസുമായുള്ള സഖ്യം ഇതിന് തങ്ങളെ സഹായിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. അത് മാത്രമല്ല തങ്ങളുടെ കടുത്ത ഹിന്ദുത്വ പ്രതിച്ഛായയെ മറികടന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും പിന്തുണ നേടിയെടുക്കാനുളള തന്ത്രങ്ങളും ശിവസേനയ്ക്കുണ്ട്. ഏതായാലും തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനി ശിവസേന കോണ്‍ഗ്രസിലേക്ക് അടുക്കുമോ എന്നതാണ് കണ്ട് അറിയേണ്ടത്. കാരണം അത്തരത്തില്‍ ശിവസേന കോണ്‍ഗ്രസിലേക്ക് എടുക്കുമെന്ന് അഭിയുഹം ശക്തമായി തന്നെ നില നില്കൂകയാണ്.

No comments