സുധീരനും മുല്ലപ്പള്ളിയും ഇടഞ്ഞത് തിരിച്ചടിയായി..?? കെപിസിസി പട്ടിക പ്രഖ്യാപനം വീണ്ടും നീട്ടി..!! കെ.സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി..!! കെസി വേണുഗോപാലിനെതിരെ ഗ്രൂപ്പുകൾ..
കെ.പി.സി.സി ഭാരവാഹി പട്ടിക വൈകാന്‍ കാരണം താനല്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
എല്ലാത്തിലും തന്‍റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. അതിനോടൊന്നും താന്‍ പ്രതികരിക്കാറില്ല. കെ.പി.സി.സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. പല കാര്യങ്ങളും തന്‍റെ തലയില്‍ കെട്ടിവെക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഭാരവാഹി പട്ടിക തയാറാക്കുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമാണ്. അവരാണ് അതിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. പാര്‍ട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ല. പട്ടിക വരുന്നത് ഒന്നോ രണ്ടോ ദിവസം വൈകുന്നത് സ്വാഭാവികമാണ്. അതില്‍ അനാവശ്യ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും കെ.സി വേണുഗോപാലിനെ ന്യായീകരിച്ച് രംഗത്തെത്തി. കേരളത്തിലെ പട്ടികയില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാവുമെന്ന് സുധാകരന്‍ പറഞ്ഞു. പട്ടിക വൈകാന്‍ കാരണം വേണഗോപാലല്ലെന്നും അദ്ദേഹം പട്ടികയില്‍ ഇടപെട്ടിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
No comments