Breaking News

പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍ സിംഗ്..!! പ്രഖ്യാപനം നാളെ.. ബിജെപിയുമായി..

 


പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തന്‍റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ നടത്തും.

നാളെ 11 മണിക്കാണ് പ്രഖ്യാപനം. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നില്‍ക്കെയാണ് അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. നാളെ ചണ്ഡീഗഢില്‍ വച്ച്‌ അമരീന്ദര്‍ സിങ് മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും പത്രസമ്മേളനത്തില്‍ വച്ച്‌ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നും അമരീന്ദര്‍ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ അറിയിച്ചു.

കഴിഞ്ഞ മാസമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ് മറ്റു പാര്‍ട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അമരീന്ദര്‍ അറിയിച്ചു.

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവായിരുന്ന നവ്‌ജോത് സിങ് സിദ്ധുവുമായുള്ള പടലപ്പിണക്കങ്ങളെത്തുടര്‍ന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്. സിദ്ധുവിനോടുള്ള വിയോജിപ്പുകള്‍ പരസ്യമായി പ്രഖ്യാപിച്ച അമരീന്ദര്‍ സിങ് അദ്ദേഹത്തെ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നതില്‍ നിന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു.

No comments