Breaking News

അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയുടെ പേരിലും കോൺഗ്രസ്..!! പക്ഷേ ബിജെപിയുമായി സഖ്യം..


 പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നാളെയെന്ന് സൂചന.

പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം. ദീപാവലിക്ക് മുമ്ബ് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അമരീന്ദര്‍ നേരത്തെ പറഞ്ഞിരുന്നു.

കാര്‍ഷിക സമരം പരിഹരിച്ചാല്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുമെന്നും അമരീന്ദറിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അമരീന്ദറുമായുള്ള സഖ്യസാധ്യത ബിജെപിയും തള്ളിക്കളഞ്ഞിട്ടില്ല. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് അമരീന്ദറിന്റെ നീക്കം.

No comments