കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്..!! അംഗത്വ വിതരണം ഉടൻ.. ഇവർക്ക് മുന്‍ഗണന.. പാർട്ടി പിടിക്കാൻ നേതാക്കളുടെ ഒരുക്കം.
കോണ്‍ഗ്രസ് നവംബര്‍ ഒന്നിന് തുടങ്ങുന്ന അംഗത്വ വിതരണ പ്രചാരണത്തില്‍ പുതിയ വോട്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഇന്നലെ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെയും പി.സി.സി അദ്ധ്യക്ഷന്‍മാരുടെ യോഗത്തില്‍ തീരുമാനമായി.
ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കും. കേന്ദ്ര നയങ്ങള്‍ക്കെതിരായി നവംബര്‍ 14 മുതല്‍ 29വരെ നടത്തുന്ന ജന്‍ജാഗരണ്‍ അഭിയാന്‍ വിജയിപ്പിക്കാനുള്ള നടപടികളും ചര്‍ച്ചയായി.
പാര്‍ട്ടിയുടെ സ്വാധീനം എല്ലാ വാര്‍ഡുകളിലും വില്ലേജുകളിലും ഉള്‍പ്രദേശങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാകും നവംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31വരെ അംഗത്വ വിതരണം നടത്തുക. കന്നി വോട്ടര്‍മാരെ അംഗങ്ങളാക്കാന്‍ ശ്രദ്ധിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കും. അവര്‍ക്കായി പാര്‍ട്ടി നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ബോദ്ധ്യപ്പെടുത്തും. വനിതകളുടെ ക്ഷേമത്തിനും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനും നിലകൊള്ളുന്നത് കോണ്‍ഗ്രസ് ആണെന്ന് ബോദ്ധ്യപ്പെടുത്തും.
ബി.ജെ.പി-ആര്‍.എസ്.എസ് ആശയങ്ങളെ പ്രതിരോധിക്കാന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനം ഉടന്‍ ആരംഭിക്കും. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാന്‍ ജന്‍ജാഗരണ്‍ അഭിയാന്‍ വന്‍ വിജയമാക്കും.
No comments