Breaking News

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നേതാക്കളില്‍ മാത്രം ഒതുങ്ങി, ഗ്രൂപ്പുകള്‍ അപ്രസക്തമായി; സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കെ.സുധാകരന്‍; 'സി.പി.എമ്മിലേക്ക് പോകാനിരിക്കുന്നവര്‍ക്ക് ചെറിയാന്‍ ഫിലിപ്പ് പാഠം'

 


കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നേതാക്കളില്‍ മാത്രം ഒതുങ്ങിയെന്ന് കെ.സുധാകരന്‍. അണികൾ മുഴുവൻ കോൺഗ്രസ് പാർട്ടിക്ക് ഒപ്പം ആണെന്നും സുധാകരൻ.

ഗ്രൂപ്പുകള്‍ അപ്രസക്തമായി. ചെറിയാന്‍ ഫിലിപ്പിന് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് വരാം. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് വരാൻ ആഗ്രഹിക്കുന്നു എങ്കിൽ ചർച്ച നടത്തും.

 സി.പി.എമ്മിലേക്ക് പോകാനിരിക്കുന്നവര്‍ക്ക് പാഠമാണ് ചെറിയാന്‍ ഫിലിപ്പ്. 4 ആളുകൾ ഒറ്റക്ക് പോയപ്പോൾ മാധ്യമങ്ങൾ ആഘോഷിച്ചു. പക്ഷേ 4000 ആളുകൾ കോൺഗ്രസിലേക്ക് വന്നപ്പോൾ  ഈ പറഞ്ഞ മാധ്യമങ്ങളൊന്നും കാര്യമായ വാർത്തയാക്കിയില്ല. മാസങ്ങൾക്കകം നടക്കുന്ന സംഘടന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും കെ.സുധാകരന്‍.

No comments