ബീഹാറിൽ ആർജെഡിയും ബിജെപിയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്ന് കോൺഗ്രസ്..!! കോൺഗ്രസിനെ ഒതുക്കാൻ..
ബിഹാറില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള കഴിവില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്.
കോണ്‍ഗ്രസ് മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റ് എന്തിന് അവര്‍ക്ക് കൊടുക്കണമെന്ന് ലാലു പ്രസാദ് യാദവ് ചോദിച്ചു. ബിഹാര്‍ തലസ്ഥാനമായ പാട്നയിലേക്ക് മടങ്ങുന്നതിനു മുമ്ബായി ന്യൂഡല്‍ഹിയില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലാലു പ്രസാദ് യാദവ്. ബിഹാര്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഭക്ത ചരണ്‍ ദാസിനെ വിവേകശൂന്യനായ വ്യക്തിയെന്ന് വിളിച്ച ലാലു കോണ്‍ഗ്രസ് മത്സരിച്ചാല്‍ ചിലപ്പോള്‍ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്ന് പറഞ്ഞു.
ബിഹാറിലെ കുശേശ്വറിലും താരാപൂരിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചാണ് ലാലു ഇങ്ങനെ പരാമര്‍ശിച്ചത്. 2020ല്‍ നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കുശേശ്വരില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കാന്‍ ലാലുവിന്റെ പാര്‍ട്ടിയായ ആര്‍ ജെ ഡി തയ്യാറായില്ല. ഒക്ടോബര്‍ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍ ജെ ഡിയും ജെ ഡി യുവിനെതിരെ മത്സരിക്കുന്നുണ്ട്.
ആര്‍ ജെ ഡിയും ബി ജെ പിയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിനാല്‍ ബിഹാറിലെ 40 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ഭക്ത ചരണ്‍ ദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
No comments