Breaking News

യുപിയിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപിക്ക് വൻ ആശങ്ക.. എംഎൽഎമാർ പാർട്ടി വിടുന്നു..!! എതിർ പാർട്ടികൾ ശക്തി കാണിക്കുന്നു..


 യുപിയില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ വമ്ബന്‍ അഴിച്ച്‌ പണി .പാര്‍ട്ടികള്‍ക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആറ്​ വിമത ബി.എസ്​.പി എം.എല്‍.എമാരും ഒരു ബി.ജെ.പി എം.എല്‍.എയും അഖിലേഷ്​ യാദവിന്‍റെ സമാജ്​വാദി പാര്‍ട്ടിയിലേക്ക് .

ലഖ്​നോവില്‍ നടന്ന പരിപാടിക്കിടെയാണ്​ ഏഴുപേരും എസ്​.പിയില്‍ ചേര്‍ന്നത്​. ബി.എസ്​.പിയിലെ ആറ്​ വിമത എം.എല്‍.എമാരെയും നേരത്തേ സസ്പെന്‍ഡ്​ ചെയ്​തിരുന്നു. എസ്​.പി അധ്യക്ഷന്‍റെ സാന്നിധ്യത്തിലായിരുന്നു ഏഴുപേരുടെയും പാര്‍ട്ടി പ്രവേശനം.

സീതാപൂര്‍ സദറിലെ ബി.ജെ.പി എം.എല്‍.എയായ രാകേഷ്​ റാത്തോര്‍, ബി.എസ്​.പി എം.എല്‍.എമാരായ അസ്​ലം റായ്​നി, മുജ്​താബ സിദ്ദിഖി, ഹക്കീം ലാല്‍ ബിന്ദ്​, സുഷ്​മ പട്ടേല്‍, അസ്​ലം അലി ചൗധരി, ഹര്‍ഗോവിന്ദ്​ ഭാര്‍ഗവ എന്നിവരാണ്​ എസ്​.പിയിലെത്തിയത്​.

2020 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്​.പിയിലെ ഔദ്യോഗിക സ്​ഥാനാര്‍ഥിയുടെ നോമിനേഷനെ ഇവര്‍ എതിര്‍ത്തതിനെ തുടര്‍ന്ന്​ ആറുപേരെയും സസ്​പെന്‍ഡ്​ ചെയ്​തിരുന്നു.

No comments