രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു..!! സീറ്റ് ജോസ് വിഭാഗത്തിന് തന്നെ ലഭിക്കുമോ..?? മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി..!!
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29ന്.ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഇതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കും. സീറ്റ് ജോസ് വിഭാഗത്തിന് തന്നെ ലഭിച്ചേക്കും.
മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി അറിയിച്ചു. സ്റ്റീഫന്‍ ജോര്‍ജ്ജ് അടക്കമുള്ളവര്‍ പരിഗണനയിലുണ്ട്. അടുത്ത മാസം ഒന്‍പതിന് വിജ്ഞാപനമിറങ്ങും. 16ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം.കാലാവധി പൂര്‍ത്തിയാകും മുന്‍പ് ജോസ് രാജിവച്ചിരുന്നു. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്. മുന്നണിമാറ്റത്തെ തുടര്‍ന്നായിരുന്നു നടപടി .2024 ജൂലായ് ഒന്നുവരെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധി.
No comments