കോൺഗ്രസ് സഖ്യങ്ങളുടെ വിജയ തേരോട്ടം തുടരുന്നു..!! തെരഞ്ഞെടുപ്പിൽ മിന്നും വിജയം.. ചിത്രത്തിൽ ഇല്ലാതെ ബിജെപിയും സിപിഎമ്മും..
പുതുതായി വിഭജിക്കപ്പെട്ട ഒമ്ബത് ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെക്ക് മിന്നുന്ന വിജയം.
ഒമ്ബത് ജില്ല പഞ്ചായത്തുകളിലും ഡി.എം.കെ ഭരണമുറപ്പിച്ചു. മൊത്തമുള്ള 140 ജില്ല കൗണ്‍സില്‍ അംഗങ്ങളില്‍ 138ഉം ഡി.എം.കെ കരസ്ഥമാക്കി. അണ്ണാ ഡി.എം.കെക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്.
ഒക്ടോബര്‍ ആറ്, ഒമ്ബത് തീയതികളില്‍ രണ്ടു ഘട്ടങ്ങളിലായി കാഞ്ചിപുരം, ചെങ്കല്‍പേട്ട്, തെങ്കാശി, വെല്ലൂര്‍, റാണിപേട്ട്, തിരുപ്പത്തൂര്‍, തിരുനല്‍വേലി, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നീ ജില്ലകളിലെ ജില്ല പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് യൂനിയന്‍ വാര്‍ഡ് മെംബര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ എന്നീങ്ങനെ കാല്‍ലക്ഷത്തോളം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 73.27 പോളിങ് ശതമാനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 74 കേന്ദ്രങ്ങളിലായാണ് വോെട്ടണ്ണല്‍ ആരംഭിച്ചത്.
ഫലം പ്രഖ്യാപിച്ച പഞ്ചായത്ത് യൂനിയന്‍ കൗണ്‍സിലിലെ (ബ്ലോക്ക് പഞ്ചായത്ത്) 1381 സീറ്റുകളില്‍ 1368 എണ്ണവും ഡി.എം.കെയാണ് നേടിയത്. 214 ഇടങ്ങളില്‍ അണ്ണാ ഡി.എം.കെയും 45 ഇടങ്ങളില്‍ പാട്ടാളി മക്കള്‍ കക്ഷിയും വിജയിച്ചു. ഭൂരിഭാഗം ഗ്രാമപഞ്ചായത്ത് വാര്‍ഡ് കൗണ്‍സിലര്‍ പദവികളും ഡി.എം.കെ നേടി. മികച്ച വിജയം സമ്മാനിച്ച വോട്ടര്‍മാരോട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നന്ദി പറഞ്ഞു.
No comments