Breaking News

ജി 23 നേതാക്കളുടെ ആവശ്യത്തിനു വഴങ്ങില്ല..!! കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം..

 


സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തല്‍ക്കാലം വഴങ്ങില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം.

പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും.

അതേ സമയം, ലഖിംപൂരില്‍ പ്രിയങ്കയുടെയും രാഹുലിന്‍റേയും ഇടപെടല്‍ ഗുണം ചെയ്തെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ജി 23യിലെ പ്രമുഖനായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്‍റേയും ജി 23 യോഗത്തിന്‍റേയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്.

സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീയതിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചേക്കും.

No comments