Breaking News

സിദ്ദുവിനെ പേടിച്ച്‌​ ഓടില്ല..!! നിയമസഭയിലേക്ക്​ പട്യാലയില്‍നിന്ന്​ മത്സരിക്കുമെന്ന്​ അമരീന്ദര്‍ സിങ്​..!! 400 വർഷമായി..

 


വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്യാല മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു.

'ഞാന്‍ പട്യാലയില്‍ നിന്ന് മത്സരിക്കും. പട്യാല 400 വര്‍ഷമായി ഞങ്ങളോടൊപ്പമുണ്ട്. സിദ്ദു കാരണം ഞാന്‍ അത് ഉപേക്ഷിക്കാന്‍ പോകുന്നില്ല' -ക്യാപ്റ്റന്‍ സിങ്​ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

സിങ്ങിന്‍റെ കുടുംബത്തിന്‍റെ ശക്തികേന്ദ്രമാണ് പട്യാല. നാല്​ തവണ അമരീന്ദറും ഒരു തവണ അദ്ദേഹത്തിന്‍റെ ഭാര്യ പ്രണീത് കൗറും ഈ സീറ്റില്‍നിന്ന് വിജയിച്ചു. ഇദ്ദേഹത്തിന്‍റെ പിതാവ് മഹാരാജ സര്‍ യാദവീന്ദര്‍ സിങ്​ പട്യാല നാട്ടുരാജ്യത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു.

നവംബര്‍ ആദ്യം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയും സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്നും അമരീന്ദര്‍ അറിയിച്ചിരുന്നു.

കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന്​ അമരീന്ദര്‍ സിങ്​ വ്യക്തമാക്കിയിരുന്നു. മുന്‍ ക്രിക്കറ്റ് താരമായ നവജ്യോത് സിദ്ദുവുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നത്.

No comments