പഞ്ചാബില്‍ സിദ്ദുവിന് വഴങ്ങി ചന്നി.. ഈ ആവശ്യങ്ങൾ അംഗീകരിച്ചു..
പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നവജ്യോത് സിങ് സിദ്ദുവിന് വഴങ്ങി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ്ങ് ചന്നി.
സംസ്ഥാനത്തെ ഡി.ജി.പിയെയും എ ജി യെയും മാറ്റാന്‍ തീരുമാനിച്ചു. ഡി.ജി.പി ഇക്ബാല്‍ പ്രീത് സിങ്ങ് സഹോദയെ മാറ്റുമെന്നും എ ജി എ പി എസ് ഡിയോളിന്റെ രാജി അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. പുതിയ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചെന്നും ചന്നി വ്യക്തമാക്കി. എ.ജി യെയും ഡി.ജി.പിയെയും മാറ്റാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിദ്ദു പി.സി്‌സി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
മുഖ്യമന്ത്രി ചന്നി സര്‍ക്കാറിന്റെ അവസാന രണ്ടു മാസങ്ങളില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് സിദ്ദു പരസ്യമായി വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷം ഈ പ്രസംഗം ആയുധമാക്കുകയും ചെയ്തിരുന്നു. സ്വന്തം ഗ്രൂപ്പുകാരനായ ചന്നിക്കെതിരെ സിദ്ദു തിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
No comments