ഫഡ്നാവിസിനെതിരെ ബോംബിടുമെന്ന് നവാബ് മാലിക്..
ദേവേന്ദ്ര ഫഡ്നാവിസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി നവാബ് മാലിക്. ഫഡ്നാവിസിനെതിരെ സത്യത്തിന്‍റെ ബോംബിടുമെന്ന് മാലിക് തിരിച്ചടിച്ചു .
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അധോലോക ബന്ധങ്ങള്‍ തുറന്നു കാട്ടുമെന്ന് മന്ത്രി പറഞ്ഞു .
‘നാളെ ഫഡ്നാവിസിനെതിരെ ഒരു ഹൈഡ്രജന്‍ ബോംബിടും .തനിക്ക് മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളുമായും അധോലോകവുമായും ബന്ധമുണ്ടെന്നാണ് അവര്‍ പറയുന്നത്. തന്‍റെ പ്രതിഛായ മോശമാക്കാനാണ് ഫഡ്നാവിസിന്റെ ശ്രമം. എന്‍റെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തുവെന്ന വ്യാജ ആരോപണം ഉന്നയിച്ചും തന്‍റെ പ്രതിഛായ കളങ്കപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
93ലെ മുംബൈ സ്ഫോടനക്കേസിലെ കുറ്റവാളികളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഇടപാടുകള്‍ നടത്തിയെന്ന ആരോപണവുമാണ് ദേവേന്ദ്ര ഫഡ്നാവിസ് ഉയര്‍ത്തിയത്. നവാബ് മാലിക്കിന്‍റെ ഇത്തരത്തിലുള്ള അഞ്ച് ഇടപാടുകളുടെ രേഖകള്‍ തന്‍റെ കൈയിലുണ്ടെന്ന് ഫഡ്നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധികൃതര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു
No comments