കോണ്‍ഗ്രസ് ജയിക്കുന്നെങ്കില്‍ തനിച്ച് മാതം.. നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി..!! അഭ്യൂഹങ്ങള്‍ തള്ളി .
2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ബുലന്ദേശ്വറില്‍ കോണ്‍ഗ്രസ് പ്രതിജ്ഞ സമ്മേളനത്തിനിടെ നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
'യു.പി നിയമസഭ സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രമാണ് നാമനിര്‍ദേശം ചെയ്യുക, കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ ഒറ്റക്ക് വിജയിക്കും'- പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ തയാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗലിന്‍റെ പ്രസ്താവനകള്‍ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രിയങ്കയുടെ പ്രഖ്യാപനത്തോടെ ഈ അഭ്യൂഹങ്ങളില്ലാതായി.
മറ്റൊരു പാര്‍ട്ടിയുമായി സഖ്യംവേണ്ടെന്ന് പ്രിയങ്ക ഗാന്ധിയോട് നിരവധി നേതാക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദേശ്വര്‍ തുടങ്ങിയ 14 ജില്ലകളിലെ കോണ്‍ഗ്രസ് ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ആവശ്യമുയര്‍ന്നത്
No comments