Breaking News

ലീഗ് പ്രവേശനം അടഞ്ഞതോടെ പുതിയ വഴി നോക്കി കാരാട്ട് റസാക്ക്..!! സിപിഐഎം അനുവദിച്ചാല്‍ ഈ പാർട്ടിയിൽ ചേരുമെന്ന് കാരാട്ട് റസാഖ്..!!

 


ഐഎല്‍എല്ലില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ മുന്‍ എംഎല്‍എയും ഇടത് പ്രവര്‍ത്തകനുമായ കാരാട്ട് റസാഖ് ഐഎന്‍എല്‍ വേദിയില്‍.

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സേട്ടുസാഹിബ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് കാരാട്ട് റസാഖ് വേദിയില്‍ എത്തിയത്.

ഐഎന്‍എല്ലില്‍ ചേരുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞു. ഇപ്പോള്‍ താന്‍ സിപിഎമ്മിന്റെ ഭാഗമാണെന്നും പാര്‍ട്ടി അനുമതി കിട്ടിയാല്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍എല്ലിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റസാഖിനെ ഐഎന്‍എല്ലില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും പാര്‍ട്ടി നടത്തുന്നുണ്ട്.

No comments