'കൊതുകുകളെപോലെ ഇന്ദിരാഗാന്ധി ഖാലിസ്ഥാന്‍ ഭീകരരെ ചെരുപ്പിനടിയില്‍ ചവിട്ടിയരച്ചു', സിഖ് സമൂഹത്തെ അവഹേളിച്ചതിന് കങ്കണയ്‌ക്കെതിരെ പരാതി..
സിഖ് സമുദായത്തെ ഖാലിസ്ഥാന്‍ ഭീകരരായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പൊലീസില്‍ പരാതി.
ഇന്‍സ്റ്റഗ്രാമില്‍ താരം ഇട്ട പോസ്റ്റിനെതിരെയാണ് അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. കര്‍ഷക സമരത്തെ തുടര്‍ന്ന് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കങ്കണ സമൂഹമാദ്ധ്യമത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പോസ്റ്റിട്ടത്. കര്‍ഷക സമരത്തെ മനപൂര്‍വം ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിനോട് ഉപമിച്ചു എന്നാരോപിച്ചാണ് കങ്കണയ്‌ക്കെതിരെ സിഖ് പ്രതിഷേധം ഉയരുന്നത്. ഡല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലെ സൈബര്‍ സെല്ലിലാണ് റണൗട്ടിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
സ്വന്തം ജീവന്‍ പണയം വച്ചും ഖാലിസ്ഥാന്‍ ഭീകരരെ കൊതുകുകളെ പോലെ ചെരുപ്പിനടിയില്‍ വച്ച് തകര്‍ത്ത ഒരു സ്ത്രീയെ നാം മറക്കരുത് എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയില്‍ കങ്കണ അഭിനയിക്കുന്നുണ്ട്. ഇതും ഇന്ദിരയെ പുകഴ്ത്തി പോസ്റ്റിടാന്‍ താരത്തിനെ പ്രചോദിപ്പിച്ചു എന്ന് കരുതുന്നു.
കഴിഞ്ഞ പതിനാല് മാസമായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ പ്രധാന കാര്‍ഷിക സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായുള്ള അപ്രതീക്ഷിത നീക്കത്തില്‍, പ്രധാനമന്ത്രി മോദി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
No comments