Breaking News

കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടു വരുമെന്ന് രാജസ്ഥാന്‍ ഗവര്‍ണർ..!! ബിജെപിയുടെ..

 


കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച വിവാദ കാര്‍ഷിക നിയമങ്ങള്‍ ആവശ്യമെങ്കില്‍ തിരികെ കൊണ്ടുവരുമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര.

കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചില്ലെന്നും കല്‍രാജ് മിശ്ര പറഞ്ഞു.

'കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങള്‍ കര്‍ഷകരെ മനസിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിര്‍ബന്ധബുദ്ധിയായിരുന്നു കര്‍ഷകര്‍ക്ക്. കര്‍ഷകരുടെ ആവശ്യപ്രകാരം ഇപ്പോള്‍ പിന്‍വലിക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിച്ചിരിക്കുന്നത്. എന്നാല്‍, ആവശ്യമെങ്കില്‍ തിരികെ കൊണ്ടുവരും' -കല്‍രാജ് മിശ്ര പറഞ്ഞു.

19നാണ് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ബില്ലുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് ഈമാസം 24ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയേക്കും.

2020 സെപ്റ്റംബറിലാണ് ലോക്സഭയും രാജ്യസഭയും ബില്ല് പാസ്സാക്കിയത്. പിന്നാലെ രാഷ്ട്രപതിയും ഒപ്പുവെച്ചു. എന്നാല്‍, കര്‍ഷകര്‍ സമരവുമായി മുന്നോട്ടുപോയതോടെയാണ് ബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായാത്. യു.പി, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുമെന്ന സൂചനകളും ബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കി.

No comments