Breaking News

രമേശ് ജിയെ അങ്ങനെ എഴുതി തള്ളാന്‍ കഴിയില്ല..!! കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമെന്ന് രഞ്ജി പണിക്കർ..


 നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍.

ഇന്ത്യയുടെ ജനാധിപത്യ മുഖ്യധാരയില്‍ നിന്ന് കോണ്‍ഗ്രസിനെയോ കോണ്‍ഗ്രസിന്റെ നേതാക്കളെയോ ഒഴിവാക്കിയോ എഴുതിത്തള്ളിയോ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ഇന്ത്യയിലെ എല്ലാ വിഭാഗത്തിലെയും ജനങ്ങളുടെ ആവശ്യമാണെന്നും പാര്‍ട്ടി ശക്തമായി തന്നെ തിരിച്ച്‌ വരുമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ രമേശ് ചെന്നിത്തല അടക്കം പങ്കെടുത്ത പരിപാടിയിലാണ് രഞ്ജി പണിക്കരുടെ പ്രസംഗം.

'ഞാന്‍ രാഷ്ട്രീയം വിശ്വസിക്കുന്ന ആളാണ്. രമേശ് ജീ അടക്കമുള്ള നേതാക്കള്‍ ആര്‍ക്കും എഴുതിത്തള്ളാന്‍ പറ്റാത്ത സാന്നിധ്യമാണ്. വരുന്ന കാലത്ത് എനിക്ക് ഏറെ പ്രതീക്ഷയുള്ള നേതാവാണ് അദ്ദേഹം. ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ കാലാവസ്ഥയില്‍ കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ അടിസ്ഥാനത്തില്‍ ബഹുസ്വരമായ എല്ലാ പ്രാതിനിധ്യങ്ങളും അവകാശപ്പെടാവുന്ന പാര്‍ട്ടി, എല്ലാവരെയും എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച്‌ നിര്‍ത്താന്‍ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്.' അദ്ദേഹം പറയുന്നു.

No comments