കര്‍ഷകര്‍ക്ക് പിന്തുണയുമായി രാജിവെച്ച അഭയ് ചൗതാലക്ക് വിജയം..!! ബി.ജെ.പിയെ പിന്നിലാക്കി..
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാന സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ച് എം.എല്‍.എ സ്ഥാനം രാജിവെച്ച ഐ.എന്‍.എല്‍.ഡി നേതാവ് അഭയ് ചൗതാലക്ക് ഉപതെരഞ്ഞെടുപ്പില്‍ വിജയം.
സിര്‍സ ജില്ലയിലെ ഏല്‍നാബാദ് മണ്ഡലത്തില്‍ നിന്നും 6,708 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് വിജയം. ബി.ജെ.പിയുടെ ഗോപിന്ദ് കന്ദയാണ് രണ്ടാമതെത്തിയത്.
കര്‍ഷകരുടെ വിജയമാണെന്നും സിംഘു, ടിക്രി അതിര്‍ത്തികളിലെ സമരവേദികളിലെത്തി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അഭയ് ചൗതാല പറഞ്ഞു. കര്‍ഷകര്‍ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ ഇനിയും രാജിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത് കരിനിയമമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 27നാണ് അഭയ് ചൗതാല എം.എല്‍.എ സ്ഥാനം രാജിവെച്ചത്. 2019ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഐ.എന്‍.എല്‍.ഡിയുടെ ഏക അംഗമായിരുന്നു അദ്ദേഹം.
No comments