Breaking News

രാജിവച്ച് വീണ്ടും മത്സരിച്ച അഭയ് ചൗതാലയ്ക്ക് വൻ ജയം..!! ഈ ജയം ബിജെപിക്ക് നൽകിയത് വൻ തിരിച്ചടി.. കാരണം ഇതാണ്..

 


കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച്‌ എംഎല്‍എ സ്ഥാനം രാജിവച്ച ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗതാലയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ വിജയം.

ഹരിയാന സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചാണ് സിര്‍സ ജില്ലയിലെ എല്ലനാബാദ് മണ്ഡലത്തിലെ എംഎല്‍എ സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നത്. 6739 വോട്ടുകള്‍ക്കാണ് ചൗതാലയുടെ ജയം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പവന്‍ ബെനിവാളിന് മൂന്നാം സ്ഥാനമേ നേടാനായുള്ളൂ. ബിജെപിയുടെ ഗോപിനാഥ് കന്ദയാണ് രണ്ടാമതെത്തിയത്. ചൗതാല 65992 വോട്ടുനേടിയപ്പോള്‍ കന്ദയ്ക്ക് 59253 വോട്ടു കിട്ടി. 20904 വോട്ടു മാത്രമേ ബെനിവാളിന് നേടാനായുള്ളൂ. മൊത്തം 19 സ്ഥാനാര്‍ത്ഥികളാണ് എല്ലനാബാദില്‍ മത്സരരംഗത്തുണ്ടായിരുന്നത്.


ചൗതാല വിജയിച്ചെങ്കിലും ബിജെപിക്ക് മണ്ഡലത്തില്‍ വോട്ടുകൂടിയെന്നത് കൗതുകമായി. മുന്‍ തെരഞ്ഞെടുപ്പില്‍ 45000 വോട്ടുകിട്ടിയ ഭരണകക്ഷിക്ക് ഇത്തവണ പത്തായിരത്തിലേറെ വോട്ടാണ് കൂടുതല്‍ ലഭിച്ചത്. കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു.

No comments