ബംഗാളിൽ മൂന്ന് സീറ്റില്‍ ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടമായി..!! സിപിഎമ്മിൻ്റെ അവസ്ഥയും ദയനീയം..
പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി.
ദിന്‍ഹത, ശാന്തിപുര്‍, ഖര്‍ദഹ, ഗൊസാബ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശാന്തിപുരില്‍ ഒഴികെ ബാക്കി മൂന്നു മണ്ഡലങ്ങളിലും ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടമായി.
ലോക്സഭാ അംഗത്വം നിലനിര്‍ത്തുന്നതിന് നിസിത് പ്രമാണിക് നിയമസഭാ അംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ദിന്‍ഹത മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. അന്ന് 57 വോട്ടിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ പ്രമാണിക് തൃണമൂലിന്റെ ഉദയന്‍ ഗുഹയെ തോല്പിച്ചിരുന്നത്. ഇത്തവണ ഉപതെരഞ്ഞെടുപ്പിലും മത്സരിച്ച ഉദയന്‍ ഗുഹ 1,64,089 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീറ്റ് പിടിച്ചു.
ബിജെപി എംപി ജഗന്നാഥ് സര്‍ക്കാര്‍ രാജിവച്ചതോടെയാണ് ശാന്തിപുറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബ്രജ കിഷോര്‍ ഗോസാമിയിലൂടെ ഈ മണ്ഡലം തൃണമൂല്‍ പിടിച്ചെടുത്തു. 64,675 വോട്ടുകള്‍ക്കാണ് ഗോസാമിയുടെ ജയം.
മമതാ ബാനര്‍ജിക്കായി ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്ന് രാജിവച്ച സോവന്ദേബ് ചതോപാധ്യായ ഖര്‍ദഹയില്‍ 93,832 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഗോസബയില്‍ 1,43,051 വോട്ടുകളാണ് തൃണമൂലിന്റെ ലീഡ്.
No comments