ഫീനിക്സ് പക്ഷിയെ പോലെ തിരിച്ചു വന്ന് കോൺഗ്രസ്..!! യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ട്രെയിലർ..!! ഉപ തിരഞ്ഞെടുപ്പിൽ നിഷ്പ്രഭമായി ബി ജെ പി..!! ഉജ്ജ്വല വിജയവുമായി കോണ്‍ഗ്രസ്..
രാജ്യത്ത് നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കി കോണ്‍ഗ്രസ്.
13 സംസ്ഥാനങ്ങളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയടക്കമുള്ള മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളിലും ഒരു ലോക്സഭാ സീറ്റിലും കോണ്‍ഗ്രസ് മിന്നുന്ന ജയമാണ് നേടിയത്. ബി ജെ പിയുടെ സിറ്റിങ് സീറ്റായ മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ ഭാര്യ പ്രതിഭാ സിങ് മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. 2019-ല്‍ നാല് ലക്ഷത്തില്‍ പരം ഭൂരിപക്ഷത്തോടെ ബി ജെ പി ഇവിടെ വിജയിച്ചിരുന്നു.
ഹിമാചലിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഫത്തേപുരില്‍ ഭവാനി സിങ് പതാനിയ 5,789 വോട്ടുകള്‍ക്കും അര്‍കിയില്‍ സഞ്ജയ് 3,219 വോട്ടുകള്‍ക്കും ബി ജെ പിയുടെ സിറ്റിങ് സീറ്റായ ജുബ്ബല്‍ കോതായിയില്‍ രോഹിത് ഠാക്കൂര്‍ 6,293 വോട്ടുകള്‍ക്കുമാണ് ജയിച്ചത്. മധ്യപ്രദേശില്‍ ഉപ തിരഞ്ഞെടുപ്പ് നടന്ന ബി ജെ പിയുടെ സിറ്റിങ് സീറ്റായ റായ്ഗോണില്‍ കോണ്‍ഗ്രസിനാണ് ലീഡ്. കര്‍ണാടകയില്‍ ഉപ തിരഞ്ഞെടുപ്പ് നടന്ന ഹംഗലില്‍ കോണ്‍ഗ്രസ് 7,319 വോട്ടിന് ജയിച്ചു. ബി ജെ പിയുടെ സിറ്റിങ് സീറ്റാണ് ഇവിടം.
രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയം നേടി. ബി ജെ പിയുടെ സിറ്റിങ് സീറ്റായ ധരിവാദില്‍ 18,655 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചത്. വല്ലഭ് നഗറിലും കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷം നേടി. ഇവിടെ ബിജെപി നാലാം സ്ഥാനത്തായി. മഹാരാഷ്ട്രയിലെ ദെഗ്ലൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജിതേഷ് റാവുസാഹിബ് അന്തുപൂര്‍കര്‍ 27,763 വോട്ടിന് ജയിച്ചു. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി ലോക്സഭാ സീറ്റില്‍ ശിവസേന സ്ഥാനാര്‍ഥി 50,677 വോട്ടുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
No comments