പാര്‍ട്ടി വിഷയങ്ങളില്‍ പരസ്യ പ്രതികരണം വിലക്കി കെപിസിസി..!! നേതൃയോഗത്തിനെത്താതെ മുല്ലപ്പള്ളിയും സുധീരനും..
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണത്തിന് വിലക്ക്.
കെപിസിസി നേതൃയോഗത്തിന്റേതാണ് തീരുമാനം. പാര്‍ട്ടി വിഷയങ്ങള്‍ പുറത്ത് ചര്‍ച്ചയാക്കാതെ സംഘടനക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നാണ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പുനസംഘടിപ്പിക്കപ്പെട്ട നിര്‍വ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് ചേര്‍ന്നത്. അതേ സമയം മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലായതിനാല്‍ പ്രചാരണ വിഭാഗം തലവനായ കെ മുരളീധരന്‍ എംപിയും യോഗത്തിലുണ്ടായിരുന്നില്ല.
കെപിസിസി നിര്‍വാഹക സമതി അംഗങ്ങള്‍, കെപിസിസി സ്ഥിരം ക്ഷണിതാക്കള്‍, കെപിസിസി പ്രത്യേക ക്ഷണിതാക്കള്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്
No comments