Breaking News

കോട്ടയത്ത് വീണ്ടും യുഡിഎഫ് ഭരണം പിടിച്ചു..!! ഒറ്റ വോട്ടിന് ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അധ്യക്ഷ..

 


കോട്ടയം നഗരസഭയില്‍ വീണ്ടും ഭരണം പിടിച്ച്‌ യുഡിഎഫ്. എല്‍ഡിഎഫിന്റെ ഒരംഗം അനാരോഗ്യത്തെ തുടര്‍ന്ന് വിട്ടുനിന്നു.

ഇതിനെ തുടര്‍ന്നാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിന്‍സി സെബാസ്റ്റ്യന്‍ വിജയിച്ചത്.

രാവിലെ 11നാണ് തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയത്. 52 അംഗ നഗരസഭയില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനായിരുന്നു. സ്വതന്ത്രയായി ജയിച്ച മുന്‍ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആയിരുന്നു. ബിജെപിക്ക് എട്ട് കൗണ്‍സിലര്‍മാരുണ്ട്. ഒരംഗം വിട്ടുനിന്നതോടെയായാണ് യു ഡി എഫ് ഭരണം പിടിച്ചത്. ഇതല്ലായിരുനെങ്കില്‍ നറുക്കെടുപ്പ് മാത്രമായിരുന്നു തിരഞ്ഞെടുപ്പിന്റെ ഏക വഴി.

ലൈഫ് പദ്ധതി നടത്തിപ്പിലെ പാളിച്ച, ഉദ്യോഗസ്ഥ ഭരണം, കെടുകാര്യസ്ഥത, തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ബിജെപി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെ യുഡിഎഫിന്‍്റെ ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്തായി. 52 അംഗങ്ങളുള്ള നഗരസഭയില്‍ ഇടതു,വലതു മുന്നണികള്‍ക്ക് 22 വീതമാണ് അംഗങ്ങള്‍. അവിശ്വാസത്തിലെന്നപോലെ തിരഞ്ഞെടുപ്പിലും ബിജെപി പിന്തുണച്ചാല്‍ ഇടത് മുന്നണിക്ക് കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ ഭരണം പിടിക്കാന്‍ കുറുക്ക് വഴികള്‍ തേടില്ലെന്ന് സിപിഎം വ്യക്തമാക്കുന്നു.

നേരത്തെ നറുക്കെടുപ്പിലൂടെ അധികാരം പിടിച്ച യുഡിഎഫ് ഇത്തവണ ഭാഗ്യത്തിന്‍്റെ പിന്തുണയില്ലാതെ ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ബിന്‍സി സെബാസ്റ്റ്യന്‍ തന്നെയാണ് മത്സരിച്ചത്.ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നു. കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് നടപടികള്‍ തുടങ്ങുക. 52 അംഗ നഗരസഭയില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനാണ്. സ്വതന്ത്രയായി ജയിച്ച മുന്‍ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആണ്. ബിജെപിക്ക് എട്ട് കൗണ്‍സിലര്‍മാരുണ്ട്.

ബിന്‍സി സെബാസ്റ്റ്യന്‍ തന്നെയായിരുന്നു ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കായി റീബാ വര്‍ക്കി മത്സരിച്ചു. കഴിഞ്ഞ തവണയും ഇവര്‍ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്. സെപറ്റംബര്‍ 24 ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫിലെ അസംതൃപ്തി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്.

No comments