മൈക്ക് വീണ്ടും ചതിച്ചു, കോണ്‍ഗ്രസ് നേതാക്കള്‍ പരസ്‌പരം പറഞ്ഞത് ഇക്കാര്യം..!! വീഡിയോ വൈറൽ..
കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതോടെ കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.
ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ നിന്നാണ് ഇരുവരുടെയും സംഭാഷണങ്ങള്‍ പുറത്തെത്തിയത്. ചടങ്ങില്‍ എന്തുകൊണ്ട് സര്‍ദാല്‍ വല്ലഭായ് പട്ടേലിന്റെ ചിത്രമില്ലെന്ന് സിദ്ധരാമയ്യ ചോദിക്കുന്നുണ്ട്. 'ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഞങ്ങള്‍ ഒരിക്കലും പട്ടേലിന്റെ ചിത്രം സൂക്ഷിക്കില്ല' എന്നാണ് സിദ്ധരാമയ്യയോട് പ്രതികരിച്ചുകൊണ്ട് ശിവകുമാര്‍ പറയുന്നത്. ഈ സംഭാഷണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട അതേ ദിനത്തിലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേലിന്റെ ചിത്രം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന സിദ്ധരാമയ്യയുടെ ചോദിച്ചത്. ബിജെപിയില്‍ നിന്നുള്ള വിമര്‍ശനത്തെ പേടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അവിടെയുള്ള സ്റ്റാഫിനോട് സര്‍ദാര്‍ പട്ടേലിന്റെ ചിത്രവും ഒപ്പം വെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു ശിവകുമാര്‍. എന്നാല്‍, മൈക്ക് ഓണ്‍ ആണെന്നറിയാതെയായിരുന്നു ഇരുവരും സംസാരിച്ചത്.
സംഭവത്തിന്റെ വീഡിയോ ബിജെപി എംഎല്‍എ രേണുകാചാര്യയാണ് ആദ്യം പുറത്തു വിട്ടത്. 'നെഹ്‌റു രാജവംശം സര്‍ദാര്‍ പട്ടേലിനെ എത്രമാത്രം വെറുത്തിരുന്നുവെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, ഈ വീഡിയോ അത് ഇല്ലാതാക്കുന്നു' എന്നാണ് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ട്വീറ്റ് ചെയ്‌തത്.
ബിജെപിയെ ഭയന്നാണ് ഇന്ദിരാഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ശിവുകമാറും തീരുമാനിച്ചത്. അടിമകള്‍ ഇറ്റലിക്കാരിയെ ഇത്രയധികം ഭയപ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാദ വീഡിയോയെ കുറിച്ച് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതിങ്ങനെ, 'ഞങ്ങള്‍ക്ക് ബിജെപിയെ ഭയമില്ല, അന്തരിച്ച സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമാണ് ഇന്ന്, അദ്ദേഹത്തിന്റെ ഫോട്ടോ സൂക്ഷിക്കണമെന്ന് ഞാന്‍ ശിവകുമാറിനോട് പറഞ്ഞു. ഉടന്‍ അദ്ദേഹം അതു ചെയ്‌തു.'
ഒക്ടോബറിലും കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമാനമായ രീതിയില്‍ വിവാദത്തില്‍ കുടുങ്ങിയിരുന്നു, സംസ്ഥാന അദ്ധ്യക്ഷന്‍ അഴിമതിക്കാരനാണെന്ന് നേതാക്കള്‍ പരസ്‌പരം പറയുന്നത് മുന്നിലുള്ള മൈക്കിലൂടെ പുറത്തു വന്നിരുന്നു. സംഭവം വിവാദമായതോടെ പാര്‍ട്ടി നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.
No comments