പ്രധാനമന്ത്രിയായാല്‍ എന്തുചെയ്യും..?? വൈറലായി രാഹുല്‍ ഗാന്ധിയുടെ മറുപടി..!! വീഡിയോ ചര്‍ച്ചയാവുന്നു..
ദീപാവലി പ്രമാണിച്ച് അത്താഴവിരുന്നൊരുക്കി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നെത്തിയ സംഘത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാഹുല്‍ ഗാന്ധി അത്താഴ വിരുന്ന് നല്‍കിയത്.
ഈ വര്‍ഷമാദ്യം പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ സെന്റ് ജോസഫ് സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു.
സംഘത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അവരുടെ സന്ദര്‍ശനം ദീപാവലിയെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിയെന്നും, വിവിധ സംസ്കാരങ്ങളുടെ സംഗമമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അത് നമ്മള്‍ സംരക്ഷിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ പങ്കുവച്ച വീഡിയോയില്‍ അത്താഴത്തിനിടെയുള്ള ഒരു അതിഥിയുടെ ചോദ്യവും അദ്ദേഹത്തിന്റെ ഉത്തരവും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. താങ്കള്‍ പ്രധാനമന്ത്രിയാകുകയാണെങ്കില്‍ നടപ്പിലാക്കുന്ന ആദ്യത്തെ ഉത്തരവ് എന്തായിരിക്കും എന്നതായിരുന്നു ചോദ്യം. താന്‍ വനിതകള്‍ക്ക് സംവരണം നല്‍കുമെന്നായിരുന്നു രാഹുല്‍ ഉത്തരം നല്‍കിയത്.
സ്വന്തം കുട്ടികളെ എന്താണ് പഠിപ്പിക്കുകയെന്ന ചോദ്യത്തിന് വിനയം എന്നായിരുന്നു മറുപടി. വിനയത്തില്‍ നിന്ന് തിരിച്ചറിവ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലായിരുന്നു അത്താഴ വിരുന്ന് ഒരുക്കിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കും അതിഥികള്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു.
No comments