Breaking News

വരുണ്‍ ഗാന്ധി തൃണമൂലിലേക്ക്..!! മമതയുമായി ചര്‍ച്ച ഉടനെന്ന് സൂചന.. ഞെട്ടലില്‍ ബിജെപി..

 


ബിജെപി ദേശീയ പ്രവര്‍ത്തക സമിതി മുന്‍ അംഗവും പീലിഭിത്ത് എം.പിയുമായ വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചനകള്‍.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബിജെപി ദേശിയ നേതൃത്വത്തെ വിമര്‍ശിച്ചിരുന്ന വരുണ്‍ കര്‍ഷക നിയമം പിന്‍വലിക്കാനുള‌ള തീരുമാനം വൈകിപ്പോയെന്നും കര്‍ഷകര്‍ക്ക് ഒരുകോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. അടുത്തയാഴ്‌ച മമത ഡല്‍ഹിയില്‍ എത്തുമ്ബോള്‍ വരുണ്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിയോ തൃണമൂലോ പ്രത്യക്ഷമായി സൂചനയൊന്നും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടിയുടെ ദേശീയ പ്രവര്‍ത്തക സമിതിയില്‍ നിന്നും തന്നെയും അമ്മ മനേകാ ഗാന്ധിയെയും ഒഴിവാക്കിയതില്‍ അതൃപ്‌തിയിലായിരുന്നു വരുണ്‍. കോണ്‍ഗ്രസിലെത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ തൃണമൂലില്‍ ചേരാനാണ് വരുണിന്റെ തീരുമാനമെന്നാണ് സൂചന. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയിച്ചതിന് പിന്നാലെ ദേശീയ രാഷ്‌ട്രീയത്തില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ മമത ശ്രമം തുടങ്ങിയിരുന്നു. തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് പോയ പല നേതാക്കളും തിരികെ തൃണമൂലിലെത്തിയതും വിവിധ സംസ്ഥാനങ്ങളിലെ മുന്‍ മുഖ്യമന്ത്രിമാരടക്കം നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നതും ബിജെപിയെ എതിര്‍ക്കാന്‍ തൃണമൂലിനാകും എന്ന ചിന്ത പല നേതാക്കള്‍ക്കും ഉള‌ളത് കാരണമാണെന്നാണ് കരുതുന്നത്.

വരുണ്‍ഗാന്ധിയെ പോലെ ദേശീയ നേതൃത്വത്തില്‍ ശ്രദ്ധേയനായൊരു നേതാവിന്റെ സാന്നിദ്ധ്യം തൃണമൂലിന് ശക്തിപകരുമെന്നാണ് തൃണമൂല്‍ നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് അപകടമുണ്ടായ സംഭവത്തില്‍ ബിജെപി നേതൃത്വത്തെ വരുണ്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. യു.പി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അകലെ വരുണ്‍ തൃണമൂലിലെത്തുന്നത് ഭരണതുടര്‍ച്ച സ്വപ്‌നം കാണുന്ന ബിജെപിയ്‌ക്ക് ചെറിയൊരു അങ്കലാപ്പ് സംസ്ഥാനത്തുണ്ടാക്കുമെന്ന് സൂചനയുണ്ട്.

No comments