Breaking News

ജെഎഫ്പി പിളര്‍ന്നു..!! വര്‍ക്കിങ് പ്രസിഡന്റ് തൃണമൂലില്‍..!! മോദിയെ തോല്‍പ്പിക്കാന്‍ രാഹുലിനാകില്ലെന്ന്..


 മുന്‍ എം.എല്‍.എയും ഗോവ ഫോര്‍വേഡ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റുമായ കിരണ്‍ കണ്ടോല്‍കര്‍ തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കൂടാതെ, ഇദ്ദേഹത്തിന്‍റെ ഭാര്യ കവിത കണ്ടോല്‍കറും 40 പാര്‍ട്ടി ഭാരവാഹികളും ശനിയാഴ്ച ടി.എം.സിയില്‍ അംഗത്വമെടുത്തു.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ ശക്തിതെളിയിക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കത്തിന് കിരണിന്‍റെ കടന്നുവരവ് കരുത്താകും. തൃണമുല്‍ എം.പി മഹുവ മൊയ്ത്ര, ദേശീയ വൈസ് പ്രസിഡന്‍റ് ലൂസിനോ ഫലീറോ എന്നിവര്‍ ചേര്‍ന്ന് കിരണിനെയും അനുയായികളെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.

ഗോവയില്‍ ബി.ജെ.പിയെ തറപറ്റിക്കുന്നത് ടി.എം.സിയല്ലാതെ മറ്റൊരു പാര്‍ട്ടിയും ഗൗരവമായി കാണുന്നില്ലെന്ന് കിരണ്‍ പറഞ്ഞു. അടുത്തിടെ നിരവധി നേതാക്കള്‍ ടി.എം.സിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഗോവ മുന്‍ മുഖ്യമന്ത്രിയായിരുന്നു ലൂസിനോ ഫലീറോ കോണ്‍ഗ്രസ് വീട്ട് ടി.എം.സിയിലെത്തിയത്.

2017 നിയമസഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റുകള്‍ നേടിയ ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു.

No comments