മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡിഎന്‍എ ഫലം പോസിറ്റീവായി.
മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡിഎന്‍എ ഫലം പോസിറ്റീവായി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലായിരുന്നു പരിശോധന. ഫലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. ഫലം സി ഡബ്ല്യു സി കോടതിയില്‍ സമര്‍പ്പിക്കും.
ഇന്നലെ രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് അനുപമയും അജിത്തും സാമ്ബിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്ബിള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്ബിള്‍ ശേഖരിച്ചത്. നിലവില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം തുടരുന്ന അനുപയും അജിത്തും കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
No comments