കാണാൻ പറ്റില്ലെന്ന് അമിത് ഷാ..!! മോദിയെ കാണുമെന്ന് മമത.. രണ്ടും കൽപ്പിച്ച്..
ത്രിപുരയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന അക്രമം, ബി എസ് എഫ് അധികാര പരിധി വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമാധാനപരമായും ചിട്ടയായും പ്രചാരണം നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശം ബിപ്ലബ് ദേബ് നയിക്കുന്ന ത്രിപുര സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് മമത ആരോപിച്ചു.
'ഞാനിന്ന് ഡല്‍ഹിയിലേക്ക് തിരിക്കുകയാണ്. നാളെ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ബി എസ് എഫ് വിഷയത്തിനു പുറമെ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യും.'-മമത പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശങ്ങളെ ലംഘിക്കുന്ന നടപടികളാണ് ബിപ്ലബ് ദേബും അദ്ദേഹത്തിന്റെ സര്‍ക്കാറും. അവര്‍ പൊതു ജനങ്ങളോട് മറുപടി പറയേണ്ടി വരും. ബിപ്ലബ് ദേബ് സര്‍ക്കാറിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മമത വ്യക്തമാക്കി. കോര്‍പ്പറേറ്റീവ് ഫെഡറലിസത്തിന്റെ പേരില്‍ അധികാരം കൈയടക്കാനും സര്‍ക്കാറിന്റെ ഫെഡറല്‍ ഘടന തകര്‍ക്കാനുമാണ് ബി ജെ പി ശ്രമം. ത്രിപുര വിഷയം കിട്ടുന്ന എല്ലായിടങ്ങളിലും ഉന്നയിക്കും.
എവിടെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനും ആഭ്യന്തര മന്ത്രാലയവും 355 ാം വകുപ്പുമൊക്കെ? എത്ര നോട്ടീസുകളാണ് ത്രിപുര സര്‍ക്കാറിന് കേന്ദ്രം അയച്ചിട്ടുള്ളത്? ഭരണഘടനയെ അവര്‍ വകവക്കുന്നില്ല. ജനങ്ങളെ വഞ്ചിക്കുകയെന്നത് മാത്രമാണ് അവരുടെ നയമെന്നും മമത തുറന്നടിച്ചു.
No comments