ജോജു ജോര്‍ജിനെതിരെ കേസ്..
കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാത്തതിന് നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ ഡി.സി.പിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് മരട് പൊലീസ് കേസെടുത്തത്. അഞ്ഞൂറ് രൂപ പിഴ അടയ്ക്കണം. സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജി.എല്‍ പെറ്റി കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറയുന്നു. ആ ദിവസങ്ങളില്‍ ജോജു സ്റ്റേഷനില്‍ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കില്‍ മറ്റു നടപടികള്‍ ഉണ്ടാകുമെന്നു പൊലീസ് പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈറ്റിലയില്‍ സമരത്തില്‍ പങ്കെടുത്തതിന് ഷാജഹാന്‍ ഉള്‍പ്പടെ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഷാജഹാന് കഴിഞ്ഞ ദിവസമാണു കോടതി ജാമ്യം നല്‍കിയത്.
No comments