Breaking News

പത്മശ്രീ പുരസ്കാരം മടക്കി നല്‍കാന്‍ തയ്യാര്‍.., മാപ്പും പറയും..!! പക്ഷേ ഒരൊറ്റ നിബന്ധനയെന്ന് കങ്കണ..

 


ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീരദേശാഭിമാനികളെ അപമാനിച്ചിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നും കങ്കണ റണൗട്ട്.

സ്വാതന്ത്ര്യ സമരസേനാനികളെ താന്‍ അപമാനിച്ചുവെന്ന് തെളിയിച്ചാല്‍ പരസ്യമായി മാപ്പു പറയുമെന്നും തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം മടക്കി നല്‍കുമെന്നും കങ്കണ വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്.

2014ല്‍ മാത്രമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് മുമ്ബ് കങ്കണ പറഞ്ഞിരുന്നു. 2014ല്‍ രാജ്യത്ത് അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് കങ്കണ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ കങ്കണയുടെ പ്രസ്താവനക്കെതിരെ എന്‍ സി പി നേതാവ് നവാബ് മാലിക്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. അമിതമായി ലഹരി മരുന്ന് ഉപയോഗിക്കുന്നതിനാലാണ് കങ്കണ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും താരത്തിന് നല്‍കിയ പത്മശ്രീ പുരസ്കാരം മടക്കി വാങ്ങണമെന്നും നവാബ് മാലിക്ക് ആവശ്യപ്പെട്ടിരുന്നു.

തന്റെ നിലപാടുകളെ വിശദീകരിക്കാന്‍ 1857ലെ സ്വാതന്ത്ര്യ സമരത്തെകുറിച്ചുള്ള ഒരു പുസ്തകത്തെ ഉദ്ധരിച്ച കങ്കണ, 1857ല്‍ സ്വാതന്ത്ര്യസമരത്തിനു വേണ്ടി ഒരു യുദ്ധം ഉണ്ടായതായി തനിക്കറിയാമെന്നും എന്നാല്‍ 1947ല്‍ അത്തരത്തിലൊരു യുദ്ധം നടന്നതായി കേട്ടിട്ടില്ലെന്നും സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. തന്റെ സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി 1857ലെ യുദ്ധത്തെകുറിച്ചും റാണി ലക്ഷ്മീഭായിയെ കുറിച്ചും വലിയ രീതിയില്‍ ഗവേഷണം നടത്തിയിട്ടുണ്ടെന്നും അതിന്റെ വെളിച്ചത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും കുറിച്ച കങ്കണ എന്തു കൊണ്ടാണ് 1857നു ശേഷം വലതുപക്ഷ ആശയങ്ങള്‍ക്ക് രാജ്യത്ത് വളരാന്‍ സാധിക്കാത്തതെന്നും ചോദിച്ചു.

No comments