Breaking News

ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്..!! തന്ത്രങ്ങൾ പലത്..!! നാലാം സ്ഥാനത്ത് നിന്ന കോൺഗ്രസ് ഇപ്പോൾ യോഗിക്ക് ഒപ്പം..

 


നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്.

അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായത് കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ധന വിലക്കയറ്റമുള്‍പ്പടെ തങ്ങളുയര്‍ത്തിയ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന് തെളിവാണ് കോണ്‍ഗ്രസ് നേടിയ വിജയങ്ങളെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ തന്നെ മുന്നോട്ട് പോയാല്‍ ഉത്തര്‍പ്രദേശില്‍ വിജയം നേടാമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഇന്ധന വിലക്കയറ്റം തന്നെയാണ് കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കുന്ന പ്രധാന ആയുധം. നികുതിയില്‍ കുറവു വരുത്തിയ കേന്ദ്രത്തിന്റെ നടപടി ജനങ്ങളെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. വിലകുറച്ചെന്ന് കേന്ദ്രം പറയുമ്ബോഴും പെട്രോളിനും ഡീസലിനും ഇപ്പോഴും നൂറിനടുത്ത് തന്നെയാണെന്നതും കേന്ദ്രത്തിന്റെ നടപടി നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ ഉതകുന്നതല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാകാത്തതതും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും.

അതേസമയം ഒരു സ്ത്രീയെന്ന നിലയില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ പരമാവധി ചലനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പ്രിയങ്കാഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അടുത്തിടെ ഗോരഖ്പൂരില്‍ പാര്‍ട്ടി നടത്തിയ റാലിയിലെ സ്ത്രീ പങ്കാളിത്തം പ്രിയങ്കാ ഗാന്ധിയുടെ ശ്രമങ്ങള്‍ ഏറക്കുറെ വിജയിച്ചു എന്നതിന് തെളിവാണ്. താനൊരു സ്ത്രീ, തനിക്കും പോരാടാന്‍ കഴിയും' എന്ന മുദ്രാവാക്യമാണ് പ്രിയങ്ക മുന്നോട്ട് വെയ്ക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി നിരവധി വാഗ്ദ്ധാനങ്ങളും പ്രിയങ്ക നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ മറ്റൊരു പാര്‍ട്ടിയും ഇത്തരത്തില്‍ വാഗ്ദ്ധാനങ്ങള്‍ നല്‍കിയിട്ടില്ല.

അതേസമയം പ്രിയങ്കയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ യോഗി ആദിത്യനാഥും ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടാന്‍ സഹായിച്ചതില്‍ പ്രധാന ഘടകം സൗജന്യ കിറ്റുവിതരണമാണ്. അതേ തന്ത്രം പയറ്റാനാണ് യോഗി ആദിത്‌നാഥ് പദ്ധതിയിടുന്നത്. കോവിഡ് കാലത്ത് കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പദ്ധതി തുടരുമെന്ന് യു പി സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനം കേരളാ മോഡല്‍ നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നാണ് വിവരം.

No comments