Breaking News

ടിപിയുടെ വധത്തെ കുറിച്ചുള്ള സിനിമയെ ആരാണ് തടഞ്ഞത്.. ആവിഷ്‌കാര സ്വാതന്ത്യത്തെ കുറിച്ച്‌ ഞങ്ങള്‍ക്ക് ക്ളാസ് എടുക്കരുതെന്ന് ഷാഫി പറമ്ബില്‍.. ജോജു പ്രശ്നത്തില്‍ സഭയില്‍ 'ഏറ്റുമുട്ടല്‍'

 


ജോജു ജോര്‍ജ് വിഷയത്തെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാദപ്രതിവാദം.

നടനും എംഎല്‍എയുമായ മുകേഷ് ആണ് വിഷയം സഭയിലുന്നയിച്ചത്.

ജോജു പ്രതിഷേധിച്ചത് ഒരു പൗരനെന്ന നിലയില്‍ മാത്രമാണ്. ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു. യൂത്ത് കോണ്‍ഗ്രസ് വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ഈ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തുകയാണെന്നും മുകേഷ് സഭയില്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

ജോജു വിഷയത്തിന്റെ പേരില്‍ മറ്റു സിനിമാ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് ജാഥ നടത്തുന്നതെന്തിനെന്ന് ഗണേശ് കുമാര്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്ബില്‍ ഇക്കാര്യത്തില്‍ എന്തു പറയുന്നുവെന്നായിരുന്നു ഗണേശിന്റെ ചോദ്യം.

കേരളത്തില്‍ കോണ്‍ഗ്രസും സിനിമാ മേഖലയുമായി എന്തോ വലിയ പ്രശ്നം നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഷാഫി പറമ്ബില്‍ മറുപടി നല്‍കി. കേരളത്തിലെ സിനിമാ ഇന്‍ഡസ്‌ട്രിയുമായി യൂത്ത് കോണ്‍ഗ്രസിന് യാതൊരു പ്രശ്നവുമില്ലെന്നും, ടിപിയുടെ വധത്തെ കുറിച്ചുള്ള സിനിമയെ ആരാണ് തടഞ്ഞത്, ആവിഷ്‌കാര സ്വാതന്ത്ര്യം ആരും കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരണ്ടെന്നും ഷാഫി പറഞ്ഞു.

No comments