Breaking News

എജിയുടെ രാജിയിൽ മുഖ്യമന്ത്രി ചന്നിക്കെതിരേ കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത്..!!

 


അഡ്വക്കേറ്റ് ജനറലിന്‍റെ രാജിയുമായി ബന്ധപ്പെട്ടു പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍.

മു​​​ഖ്യ​​​മ​​​ന്ത്രി കീ​​​ഴ​​​ട​​​ങ്ങി​​​യെ​​​ന്നു മു​​​ന്‍ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ സു​​​നി​​​ല്‍ ഝാ​​​ക്ക​​​ര്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. എ​​​ജി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ രാഷ്‌ട്രീയ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വും അ​​​ന​​ന്ത്പു​​​ര്‍ സാ​​​ഹി​​​ബി​​​ല്‍​​​നി​​​ന്നു​​​ള്ള എം​​​പി​​​യു​​​മാ​​​യി മ​​​നീ​​​ഷ് തി​​​വാ​​​രി ട്വീ​​​റ്റ് ചെ​​​യ്തു.

എ​​​ജി​​​യാ​​​യി​​​രു​​​ന്ന എ.​​​പി.​​​എ​​​സ്. ദേ​​​വ​​​ലി​​​ന്‍റെ രാ​​​ജി അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി ചന്നി ​​​സ​​​ര്‍​​​ക്കാ​​​ര്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പാ​​​ര്‍​​​ട്ടി​​​ക്കു​​​ള്ളി​​​ല്‍​​​നി​​​ന്നു​​​ത​​​ന്നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ വി​​​മ​​​ര്‍​​​ശ​​​ന​​​ശ​​​ര​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​​​ന്ന​​​ത്. പ​​​ഞ്ചാ​​​ബ് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ ന​​​വ​​​ജ്യോ​​​ത് സിം​​​ഗ് സി​​​ദ്ദു​​​വി​​​ന്‍റെ സ​​​മ്മ​​​ര്‍​​​ദ​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യാ​​​ണ് എ​​​ജി​​​യെ നീ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണു വി​​​മ​​​ര്‍​​​ശ​​​നം.

No comments