കോൺഗ്രസിൽ വീണ്ടും ആചടക്ക നടപടി.. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷൻ..!!
കോണ്‍ഗ്രസ് ഗ്രൂപ്പ് രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു നേതാക്കള്‍ക്കെതിരെ നടപടി.
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാങ്കാവ് ബ്ലോക്ക് മുന്‍ പ്രസിഡന്റ് അഡ്വ.ജി.സി.പ്രശാന്ത് കുമാര്‍, അരക്കിണര്‍ മണ്ഡലം പ്രസിഡന്റ് രാജീവന്‍ തിരുവച്ചിറ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി സുരേഷ് കീച്ചമ്ബ്രയെ പരസ്യമായി താക്കീത് ചെയ്യും. ഡി.സി.സി മുന്‍ പ്രസിഡന്റ് യു.രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കും.
അക്രമത്തിന് നേതൃത്വം നല്‍കിയെന്ന് കമ്മിഷന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണിത്. സ്ഥലത്തുണ്ടായിട്ടും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതില്‍ യു.രാജീവന്‍ വീഴ്ചവരുത്തിയെന്ന് കമ്മിഷന്‍ കണ്ടെത്തി.
കെ.പി.സി.സി മുന്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ സി.വി.കുഞ്ഞികൃഷ്ണന്‍, ജോണ്‍ പൂതക്കുഴി എന്നിവരെയാണ് അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. നാലാം ദിവസം കമ്മിഷന്‍ ഡി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടും ഡി.സി.സിയുടെ ശുപാര്‍ശയും കൂടി പരിഗണിച്ചാണ് നടപടി തീരുമാനിച്ചത്.
No comments