കെപിസിസി സംഘടനാ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാതെ ഗ്രൂപ്പുകൾ..!! വെട്ടിലായി നേതൃത്വം..!! കടുപ്പിച്ച് സുധാകരനും..
സംഘടനാ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന ഗ്രൂപ്പുകള്‍ തീരുമാനമെടുത്തതോടെ വെട്ടിലായി കെപിസിസി നേതൃത്വം.
സമവായത്തിലൂടെ നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലനിര്‍ത്താനായിരുന്നു കെ സുധാകരന്റെ നീക്കം. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ പ്രവര്‍ത്തകരുടെ പിന്തുണയുള്ളവര്‍ നേതൃത്വത്തില്‍ വരട്ടെ എന്നാണ് മുതിര്‍ന്ന നേതാക്കള്‍ നിലപാട്.
പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ആവശ്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബൂത്ത് തലം മുതല്‍ കെപിസിസി വരെ തെരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യം. ഇതോടെയാണ് പുതിയ കെപിസിസി നേതൃത്വം പ്രതിസന്ധിയിലായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പുകളെയും അനുനയിപ്പിച്ച് നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലനിര്‍ത്താനായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നീക്കം. ഇതിന് കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ പിന്തുണയുണ്ട്. ഇതിനിടെയാണ് ഗ്രൂപ്പുകളുടെ നീക്കം.
പ്രവര്‍ത്തകരുടെ പിന്തുണയുള്ളവര്‍ നേതൃത്വത്തില്‍ വരട്ടെ എന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ സ്വീകരിക്കുന്നത്. സമവായ നീക്കങ്ങളിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന പതിവ് ഈ തവണ ഉണ്ടാകില്ലെന്ന് ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന് തയ്യാറെടുക്കാനാണ് താഴെതട്ടില്‍ നല്‍കിയ നിര്‍ദ്ദേശം. ഏകപക്ഷീയമായ അച്ചടക്ക നടപടികളും പുനഃസംഘടനയുമാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്.
ഗ്രൂപ്പില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് രഹസ്യമായി ഗ്രൂപ്പ് ഉണ്ടാക്കി എന്നാണ് കെ സുധാകരനും വിഡി സതീശനും എതിരെയുള്ള ആരോപണം. തന്റെ വിശ്വസ്തരെ തെരഞ്ഞുപിടിച്ച് അച്ചടക്ക നടപടിക്ക് വിധേയമാക്കുന്നതായും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. ഈ കാര്യങ്ങളില്‍ പരിഹാരം ഉണ്ടാക്കാം എന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയെങ്കിലും സംഘടനാ തെരഞ്ഞെടുപ്പില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തീരുമാനം. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഇതേ നിലപാട് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
സമവായത്തിലൂടെ നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലനിര്‍ത്താനായിരുന്നു കെ സുധാകരന്റെ നീക്കം. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ പ്രവര്‍ത്തകരുടെ പിന്തുണയുള്ളവര്‍ നേതൃത്വത്തില്‍ വരട്ടെ എന്നാണ് മുതിര്‍ന്ന നേതാക്കള്‍ നിലപാട്.
പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ആവശ്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബൂത്ത് തലം മുതല്‍ കെപിസിസി വരെ തെരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യം. ഇതോടെയാണ് പുതിയ കെപിസിസി നേതൃത്വം പ്രതിസന്ധിയിലായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പുകളെയും അനുനയിപ്പിച്ച് നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലനിര്‍ത്താനായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നീക്കം. ഇതിന് കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ പിന്തുണയുണ്ട്. ഇതിനിടെയാണ് ഗ്രൂപ്പുകളുടെ നീക്കം.
പ്രവര്‍ത്തകരുടെ പിന്തുണയുള്ളവര്‍ നേതൃത്വത്തില്‍ വരട്ടെ എന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ സ്വീകരിക്കുന്നത്. സമവായ നീക്കങ്ങളിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന പതിവ് ഈ തവണ ഉണ്ടാകില്ലെന്ന് ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന് തയ്യാറെടുക്കാനാണ് താഴെതട്ടില്‍ നല്‍കിയ നിര്‍ദ്ദേശം. ഏകപക്ഷീയമായ അച്ചടക്ക നടപടികളും പുനഃസംഘടനയുമാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്.
ഗ്രൂപ്പില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് രഹസ്യമായി ഗ്രൂപ്പ് ഉണ്ടാക്കി എന്നാണ് കെ സുധാകരനും വിഡി സതീശനും എതിരെയുള്ള ആരോപണം. തന്റെ വിശ്വസ്തരെ തെരഞ്ഞുപിടിച്ച് അച്ചടക്ക നടപടിക്ക് വിധേയമാക്കുന്നതായും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. ഈ കാര്യങ്ങളില്‍ പരിഹാരം ഉണ്ടാക്കാം എന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയെങ്കിലും സംഘടനാ തെരഞ്ഞെടുപ്പില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തീരുമാനം. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഇതേ നിലപാട് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു
No comments