അങ്ങനെ അതും ചീറ്റി പോയി.. നാണംകെട്ട് ദില്ലിയില്‍ നിന്നും മടങ്ങി ഉമ്മന്‍ ചാണ്ടി..
പുനഃസംഘടന തുടരാന്‍ കെ.പി.സി.സിക്ക് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെങ്കിലും കടുത്ത നിലപാടില്‍ തുടരുകയാണ് ഗ്രൂപ്പുകള്‍.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുനഃസംഘടന നടത്തുന്നത് അനീതിയാണെന്ന നിലപാടില്‍ നിന്ന് മാറാന്‍ ഗ്രൂപ്പ് നേതാക്കല്‍ തയ്യാറല്ല. അംഗത്വ വിതരണം പൂര്‍ത്തിയാക്കുന്ന മാര്‍ച്ച് 31 വരെ പുനഃസംഘടന തുടരാനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാന്‍ഡിന്റെ അനുമതിയും ഇതിനുണ്ട്. പക്ഷേ ഇത് അപകടമാണെന്ന വിലയിരുത്തലിലാണ് ഗ്രൂപ്പുകള്‍. പുനസംഘടന പൂര്‍ത്തിയാക്കിയാല്‍ കാര്യങ്ങള്‍ കൈവിടാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു.
സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായത്തിന്റെ പേര് പറഞ്ഞത് നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യതയും ഗ്രൂപ്പുകള്‍ തള്ളി കളയുന്നില്ല. അത് കൊണ്ടാണ് ഹൈക്കമാന്‍ഡിന്റെ മനസ് പുതിയ നേതൃത്വത്തിന് ഒപ്പമാണെന്ന് തിരിച്ചറിഞ്ഞിട്ടും പുനഃസംഘടന തുടരുന്നതിനെ പരസ്യമായി എതിര്‍ക്കാനുള്ള തീരുമാനം. സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറെടുപ്പും തുടങ്ങി. അതിനിടെ രാഷ്ട്രീയകാര്യ സമിതിക്ക് ഉപദേശക ദൗത്യമാണുള്ളതെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ പ്രസ്താവനയിലും മുതിര്‍ന്ന നേതാക്കള്‍ അതൃപ്തരാണ്. സമിതിയെ നോക്ക് കുത്തിയാക്കുന്ന സുധാകരനെ സഹായിക്കാനാണിതെന്നാണ് ഇവരുടെ വാദം.
No comments