Breaking News

തെരുവില്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് സുധാകരന്റെ തീരുമാനം

 


നടന്‍ ജോജുവിന്റെ കാര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തില്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കണമെന്നും ചര്‍ച്ച ചെയ്യും.

അതേസമയം, ചക്ര സ്തംഭന സമരത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നടപടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. റോഡുപരോധിച്ചുള്ള സമരത്തെ സതീശന്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ തെരുവില്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് സുധാകരന്റെ തീരുമാനം.

No comments