Breaking News

കെ സുധാകരനെ വിമർശിച്ച് വീണ്ടും വെള്ളാപ്പള്ളി നടേശൻ..!! സുധാകരന്..

 


കോണ്‍ഗ്രസില്‍ കെ സുധാകരന്‍ ചാര്‍ജെടുത്തത് മുതല്‍ അടിയാണെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

അടി ഇപ്പോള്‍ കൂട്ടയടിയായിട്ടുണ്ട് എന്നും ഹൈക്കമാന്‍ഡിനേക്കാള്‍ വലിയ ഹൈക്കക്കമാന്‍ഡായി ചിലര്‍ കോണ്‍ഗ്രസിന് അകത്ത് നില്‍ക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

'ശങ്കര്‍ സാറിനെ തകര്‍ത്ത പ്രേതങ്ങള്‍ ഇന്നും കേരളത്തില്‍ നില്‍ക്കുകയാണ്. കെ സുധാകരന്‍ തിരുവിതാംകൂറിലെ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ടോ എന്നെനിക്കറിയില്ല. അദ്ദേഹം മലബാറുകാരനാണ്. വളര്‍ന്നുവരുന്ന പിന്നാക്ക വിഭാഗക്കാരെ വളര്‍ത്തിയ പാരമ്ബര്യം തിരുവിതാംകൂറിലില്ല. എല്ലാവരെയും അവര്‍ ജാതിപറഞ്ഞ് ആക്ഷേപിച്ചിട്ടില്ലേ. അത് പണ്ടും ഇപ്പോഴും നടത്തിയിട്ടുണ്ട്. അതു കൊണ്ടല്ലേ, ശങ്കര്‍ സാര്‍ താഴെപ്പോയത്. ഇന്നലെ വരെ കൊമ്ബുകോര്‍ത്തിരുന്ന ഉമ്മന്‍ചാണ്ടിയും രമേശും ഇന്ന് എന്ത് ഐക്യമാണ്.' - വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ജി സുധാകരനെ സിപിഎം ശാസിച്ച നടപടിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'തെറ്റു ചെയ്തവനെ ചെറുതാണെങ്കിലും വലുതാണെങ്കിലും ശാസിക്കുന്ന രീതിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. വിഎസ് അച്യുതാനന്ദന് വരെ കൊടുത്തിട്ടുണ്ട്. തെറ്റു കണ്ടെത്തിയതിന് ശിക്ഷ കൊടുക്കുന്നത് മര്യാദയാണ്. ആ ശിക്ഷ സുധാകരന്‍ ഉള്‍ക്കൊണ്ടു. സുധാകരന്‍ നല്ലൊരു സംഘാടകനാണ്. അഴിമതി രഹിതനായ മന്ത്രിയാണ്. പലപ്പോഴും അദ്ദേഹത്തെ തകര്‍ക്കാന്‍ പാര്‍ട്ടിക്ക് അകത്തു നിന്ന് ഒളിഞ്ഞ് ആക്രമിച്ചവരുണ്ട്. ആലപ്പുഴയെ സംബന്ധിച്ച്‌ അദ്ദേഹം ഒഴിവാക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ്. സുധാകരന്റെ പ്രസക്തി ജില്ലയില്‍ മറ്റാര്‍ക്കുമില്ല.' - വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാറിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും ചുവടുപിടിച്ച്‌ കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്‍-ഡീസല്‍ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും മീതെയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

No comments