Breaking News

ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ ഇന്ന് വീണ്ടും പൊലീസ് ചോദ്യം ചെയ്യും.

 


മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൊച്ചിയിലെ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ ഇന്ന് വീണ്ടും പൊലീസ് ചോദ്യം ചെയ്യും.

രാവിലെ പത്ത് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍‌ദേശം നല്‍കിയിട്ടുണ്ട്. റോയ്‌ക്കൊപ്പം ഹോട്ടലിലെ നാല് ജീവനക്കാരെയും ചോദ്യം ചെയ്യും.


ഇന്നലെ റോയ് വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ റോയ് ഹാജരാക്കിയിരുന്നില്ല. ഒളിപ്പിച്ച ഹാര്‍ഡ് ഡിസ്‌ക് ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിന് കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഈ മാസം ഒന്നിന് പുലര്‍ച്ചെ വൈറ്റില ബൈപാസില്‍ വച്ചായിരുന്നു അപകടം നടന്നത്. അപകടത്തില്‍ മുന്‍ മിസ് കേരളയും തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയുമായ ആന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24), തൃശൂര്‍ വെമ്ബല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ ഡി ജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

No comments