ഒരു വിമാനയാത്രയില്‍ കെ കരുണാകരന്റെ കുശലത്തിനുള്ള പ്രേംനസീറിന്റെ ഉത്തരമാണ് നൂറ് ഏക്കറിലെ ഈ സ്ഥാപനം, അതിന്റെ ഇന്നത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഹരീഷ് പേരടി..
മലയാള സിനിമയെ കൈ പിടിച്ചുയര്‍ത്തുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ചിത്രാജ്ഞലി എന്ന സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് വിവരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
'മലയാള സിനിമയെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തിക്കൂടെ ' എന്ന് അന്നത്തെ മുഖ്യമന്ത്രിയോട് മലയാളത്തിലെ എക്കാലത്തെയും മഹാനായ നടന്‍ നസീറിന്റെ ചോദ്യമാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനശില ഇടാനുള്ള കാരണം. തലസ്ഥാന നഗരത്തില്‍ ഇത്രയും മനോഹരമായ സ്ഥലത്തുള്ള ഈ സ്റ്റുഡിയോ മനോഹരമാക്കി മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചിത്രാജ്ഞലിയെ
രക്ഷിക്കൂ
save chithranjali..Anil Mukhathlaa എഴുതുന്നു...
ഞാന്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥയുണ്ട്, വാസ്തവമാണോ എന്നറിയില്ല.
ഒരു യാത്രയില്‍ ചെന്നെയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള വിമാനത്തില്‍ പ്രേംനസീറിന്‍്റെ തൊട്ടടുത്ത് കെ.കരുണാകരന്‍ ഇരിക്കുന്നു 'കരുണാകരന്‍ നമ്മുടെ നസീറിനോടു ചോദിച്ചു വിശേഷങ്ങള്‍: നസീറുപറഞ്ഞു എന്തു പറയാനാണ് തിരുവനന്തപുരംചെന്നെ ചെന്നെ തിരുവനന്തപുരം യാത്ര ചെയ്തു മടുത്തു നമ്മുടെ നാട്ടില്‍ സിനിമയ്ക്കു വേണ്ടി ഒരു സ്റ്റുഡിയോ റിക്കാര്‍ഡിംഗും അത്യാവശ്യം അനുബന്ധ സൗകര്യങ്ങളുമുള്ള ഒരു സ്റ്റുഡിയോ തുടങ്ങിക്കൂടെ 'മലയാള സിനിമയെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തിക്കൂടെ 'സ്വേഛാധിപതി ആയിരിക്കും പക്ഷേ ഒരു തീരുമാനമെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കാനുള്ള നട്ടെല്ല് നമ്മുടെ ഇന്നത്തെ മുഖ്യമന്ത്രി പിണറായിയെപ്പോലെ കരുണാകരനുണ്ട് ഉണ്ടായിരുന്നു. ആ തീരുമാനമായിരുന്നു ചിത്രാജ്ഞലി നൂറ്‌ഏക്കര്‍ വസ്തു അതും പ്രകൃതി മനോഹരമായ ഒരു കുന്നിന്‍ മുകളില്‍: വാങ്ങി ഉദ്ഘാടനം ചെയ്തു.ഇന്നത് ചുരുങ്ങി തൊണ്ണൂറു ഏക്കറേ.ഉള്ളു. പക്ഷേ ഞാന്‍ പറഞ്ഞു വന്നത് തുടങ്ങിയ സ്ഥലത്ത് അതേ അവസ്ഥയില്‍ നില്‍ക്കുകയാണിന്നും ചിത്രാഞ്ജലി
ജഗതി ശ്രീകുമാര്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു ഈ സ്ഥാപനത്തിലെ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന മരിച്ചു പോയിട്ടും വിട്ടു പോകാത്ത കുറേ ആത്മാക്കളുണ്ട്, ഇവിടത്തെ മുന്‍ ഭരണാധികാരികള്‍: ആ ആത്മാക്കളു പോലും സമ്മതിക്കില്ല ഈ സ്ഥാപനം രക്ഷപ്പെടാന്‍ 'ജഗതി പറഞ്ഞതു പൂര്‍ണമായും സത്യമാണ്.ഒരുപാടു സാദ്ധ്യതകളുള്ള ഈ സ്ഥാപനം അകാലമരണത്തിലാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ മരിച്ചു കഴിഞ്ഞു' ചിത്രാഞ്ജലി പാക്കേജില്‍ ഒരുപാടു ചിത്രങ്ങള്‍ വഴിയുള്ളവരുമാനമുണ്ട് -കോവിഡ് സാഹചര്യത്തില്‍പ്പോലും ഒരു ദിവസം അഞ്ചിലേറെ സീരിയലുകള്‍ വഴിയുള്ള വാടകയും കിട്ടുന്നുണ്ട്. പക്ഷേ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ ഒരു ഭരണാധിപതികള്‍ പോലും തയ്യാറാവുന്നില്ല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വെള്ളാനകളാണ് നമ്ബ്യാര്‍ പണ്ടു പറഞ്ഞതു പോലെ എനിക്കും കിട്ടണം പണം എന്നല്ലാതെ ആരും ചിത്രാഞ്ജലിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നേയില്ല. മാറി വരുന്ന ഭരണകര്‍ത്താക്കള്‍ വാഗ്ദാനങ്ങള്‍ തരും' ചിത്രാഞ്ജലിയെ ഒരു റാമോജിസിറ്റി യാക്കും മാങ്ങാത്തൊലി മിനിമം കുറച്ചു ഷൂട്ടിംഗ് സെറ്റുകളെങ്കിലും ഒരുക്കിയാല്‍ എത്ര വരുമാനം കിട്ടും. കിഷ്കിണ്ടപോലെ ഒരു തീം പാര്‍ക്ക് ഉണ്ടാക്കിയിട്ടാല്‍ പോലും കടല്‍ തൊട്ടരികില്‍ നയന സുഖം തരുന്ന ഈ മനോഹര ഭൂമികയെ ഒന്ന് ഉപയോഗിച്ചു കൂടെ സാബു സിറിലോ നേമം പുഷ്പരാ ജോ ആരെങ്കിലും പ്രതിഭാശാലികളായ ( കാശു പോക്കറ്റിലാക്കാന്‍ വഴി തേടുന്ന പാലാരിവട്ടം ചുമതലക്കാരല്ലാതെ)
ഒരാളെ രുപകല്‍പ്പനയ്ക്കു വിളിച്ചാല്‍ ഒരമ്ബലം രണ്ടു പള്ളികള്‍ ഒരു തറവാട് ഒരു പോലീസ് സ്റ്റേഷന്‍ ഒരു കോടതി ഒരു ബസ് സ്റ്റാന്‍ഡ് ഒരു പുതിയ പോഷ് വീട് ഒക്കെ നിസ്സാര തുകക്ക് ഉണ്ടാക്കാം
നിലവിലുള്ള സ്റ്റുഡിയോ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം.ഡി.ഐ പോലുള്ള സൗകര്യങ്ങള്‍ നല്ല ടെക്നീഷന്‍സ് ഇല്ലാതെ "പാക്കേജ് എടുത്തവര്‍ പോലും കഷ്ടപ്പെടുകയാണ് സബ്സിഡിയൊക്കെ പറയുന്നുണ്ടെങ്കിലും ആ അഞ്ചു ലക്ഷം രൂപ പാക്കേജ് എടുത്തവരെ. കൊണ്ട് കണക്കൊപ്പിച്ച് തിരികെ കൊടുക്കാതെ എങ്ങനെ തീര്‍ക്കാം എന്നാലോചിക്കുന്നവരെ അവിടെ നിന്നു മാറ്റണം, ഗണേശ് കുമാറിനെപ്പോലെ ആരെങ്കിലും ഒരാള്‍ മലയാള സിനിമയെ ഉള്ളു കൊണ്ടറിയുന്ന ഒരാള്‍ " അധികാരത്തില്‍ വരണം. ഞാനാ പേരു പറഞ്ഞത് ഒരു താല്പര്യം കൊണ്ടുമല്ല ഞാനീ ചിത്രാജ്ഞലിയെ ഒരു കെ.എസ്സ് ആര്‍ ടി സി ആക്കില്ല എന്ന് ഉറപ്പുള്ള ഒരാളെ ചുമതലപ്പെടുത്തു
കാര്യങ്ങള്‍ ഇങ്ങനെ നടന്നു പോയാല്‍ മതി എന്നു കരുതുന്ന ഷാജി സാറിനെപ്പോലുള്ള സിനിമാ പ്രതിഭകളെ ചുമന്നിട്ടു കാര്യമില്ല, ഒരു നല്ല ബിസിനസ്സ് ബുദ്ധിയുള്ള ഒരാള്‍ വേണം
ഇന്നോളം വര്‍ക്കു ചെയ്തിട്ടുള്ള സിനിമകളില്‍ നിന്ന് ബോദ്ധ്യമുള്ള കാര്യമാണ്. സ്റ്റുഡിയോ യൂണിറ്റുകളില്‍ ഏറ്റവും മികച്ച വരാണ് KSFDC യിലെ ജീവനക്കാര്‍: അവരുടെ ആത്മാര്‍ത്ഥതയെങ്കിലും മുകളിലിരിക്കുന്നവര്‍ക്കു വേണം
സജി ചെറിയാന്‍ സിനിമയെ രക്ഷപ്പെടുത്താനാഗ്രഹിക്കുന്ന നല്ല പ്രതിഭാശാലിയായ മന്ത്രിയാണ് ' സജി സാറ് ഈ പോസ്റ്റുകാണുമോ എന്നറിയില്ല, പക്ഷേ ഈ സത്യം തിരിച്ചറിയണം ചിത്രാഞ്ജലിയെ രക്ഷപ്പെടുത്തു
നഗരത്തില്‍ ഇത്രയും മനോഹരമായ ഈ തൊണ്ണൂറുഏക്കര്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തു
സേവ് ചിത്രാഞ്ജലി..Anil Mukhathala..
No comments