പുന:സംഘടനയില്‍ വയസ്സൻ പടയും വേണം..!! മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണം..!! ഉമ്മന്‍ ചാണ്ടി..
കെ.പി.സി.സി നേതൃത്വം പുന:സംഘടന നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി കേന്ദ്ര നേതൃത്വത്തെ പ്രതിഷേധമറിയിച്ചു.
പുന:സംഘടനാ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് അദ്ദേഹമാവശ്യപ്പെട്ടു.
എ.കെ.ആന്‍റണി, കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവരുമായി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധിയെ ഇന്നു കാണും.
പുന:സംഘടന നടപടികള്‍ തുടരുന്നെങ്കില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കണമെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. കെ.പിസിസി നേതൃത്വം സ്വീകരിക്കുന്ന അച്ചടക്ക നടപടികളില്‍ പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനടക്കമുള്ള മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ പുനഃസംഘടനയുമായി കെ.പി.സി.സി നേതൃത്വം മുന്നോട്ടു പോകുന്നതിലുള്ള അതൃപ്തി ഉമ്മന്‍ ചാണ്ടി സോണിയയെ നേരിട്ട് അറിയിക്കും.
പുനഃസംഘടന സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കെ.പി.സി.സി നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും താരിഖ് പറഞ്ഞു. എന്നാല്‍, പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കുന്നതിന്‍റെ സൂചനയൊന്നും അേദ്ദഹം നല്‍കിയില്ല.
ബെന്നി ബഹനാനും ഉമ്മന്‍ചാണ്ടിയുമാണ് ഡല്‍ഹിയിലെത്തി നേതാക്കളെ കാണുന്നത്. ഇരുവരും എ ഗ്രൂപ്പിന്‍റെ ഭാഗമാണ്. ഐ ഗ്രൂപ്പില്‍ നിന്നുള്ള രമേശ് ചെന്നിത്തലയും നേതാക്കളെ കാണാന്‍ ഡല്‍ഹിയിലേക്ക് വരുന്നുണ്ട്.
അതേസമയം, പുന:സംഘടന നടപടികളുമായി മുന്നോട്ട് പോകുകയാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പിന്തുണയുണ്ട്. സംഘടനയെ നവീകരിക്കുന്ന നീക്കങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ തടസം നില്‍ക്കുകയാണെന്നാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ സുധാകരനും സതീശനും വിശദീകരിക്കുന്നത്
No comments